വര്‍ഷങ്ങളായി പാട്ടുകാരനായും സംഗീത സംവിധായകനായും അവതാരകനായും റിയാലിറ്റി ഷോ വിധികര്‍ത്താവായുമെല്ലാം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി നിറഞ്ഞു നില്‍ക്കുകയാണ് എംജി ശ്രീകുമാർ
എംജി ശ്രീകുമാറിനൊപ്പം എല്ലാ വേദികളിലും അദ്ദേഹത്തിന്റെ ഭാര്യ ലേഖയും എത്താറുണ്ട്. എംജി ടെലിവിഷനിലൂടെ നിറഞ്ഞു നില്ക്കുമ്പോള് യൂട്യൂബ് ചാനലിലൂടെ ലേഖയും സജീവമാണ്. പാട്ടിലൂടെയാണ് എംജി ആരാധക ഹൃദയത്തില്‍ ചേക്കേറിയതെങ്കില്‍ പാചകത്തിലെ കഴിവായിരുന്നു ലേഖയുടെ ആകര്‍ഷണം. ലേഖ ശ്രീകുമാറും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ പ്രിയപ്പെട്ടവർക്കായി പുതുവത്സരാശംസ നേർന്ന എത്തിയിരിക്കുകയാണ് എംജി
2021 ല്‍ എന്റെ കലാസൃഷ്ടികളേയും സംഗീതത്തേയും സ്നേഹിച്ച ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു. 2022 പിറക്കുകയാണ്. എല്ലാവര്ക്കും ആയുരാരോഗ്യസമ്പല്‍സമൃദ്ധിയോടുകൂടി നല്ലൊരു വര്‍ഷമായി തീരട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം എം ജി ശ്രീകുമാർ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.
എംജി ശ്രീകുമാറിനെ കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഈയടുത്ത കാലത്ത് നിരവധി വിമർശനം ഉയർന്നിരുന്നു. ശ്രീകുമാറിന്റെ സംഘപരിവാര്‍ ബന്ധമാണ് വിമര്‍ശകര്‍ ഉന്നയിച്ചത് .കെപിഎസി ലളിതയ്ക്ക് ശേഷമായി സംഗീത നാടക അക്കാദമി ചെയര്മാന് സ്ഥാനത്തേക്ക് എംജി ശ്രീകുമാറിനെ നിയമിച്ചേക്കുമെന്നുള്ള വിവരങ്ങളായിരുന്നു പുറത്ത് വന്നത്.
ഒടുവിൽ ഈ വാര്‍ത്തകളോട് പ്രതികരിച്ച് എംജി എത്തിയിരുന്നു. അക്കാദമി ചെയര്‍മാനായി തന്നെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും സിപിഐഎം ഇങ്ങനെയൊരു തീരുമാനം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ലെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...