അതിനുള്ളില്‍ കയറാന്‍ കാത്തിരുന്നു ഒടുവില്‍ ആ ആഗ്രഹം സാധിച്ചു
സിനിമാ സീരിയല്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശാലിന് സോയ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ കലാരംഗത്തേയ്ക്ക് എത്തിയ ശാലിന് നിരവധി സീരീയിലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഓട്ടോഗ്രാഫ് എന്ന ഒരൊറ്റ പരമ്പര തന്നെ മതിയാകും ശാലിനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. കുടുംബപ്രേക്ഷകര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഒരുപോലെ സ്ഥാനം പിടിക്കാന്‍ ഈ സീരിയലിന് കഴിഞ്ഞിരുന്നു. പുതുമയാര്‍ന്ന കഥ തന്നെയാണ് ഈ പരമ്പര ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിനു കാരണം. ഫൈവ് ഫിഗേഴ്സ് എന്ന അഞ്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ പരമ്പരയില്‍ ദീപാറാണി എന്ന ശക്തമായ കഥാപാത്രമായി ആയിരുന്നു ശാലിന് എത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലിന് തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്ക് വെയ്ക്കാറുണ്ട്. ഓരോ ഫോട്ടോഷൂട്ടിന്റെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കിടുന്ന ശാലിന്റെ എല്ലാ ചിത്രങ്ങളും വൈറലാകാറും ഉണ്ട്. അത്തരത്തില്‍ താരം പങ്ക് വെച്ച ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സെലീന ഗോമസ് മുന്‍പ് ധരിച്ചിരുന്ന മാതൃകയിലുള്ള വസ്ത്രം അണിഞ്ഞ് നില്ക്കുന്ന ശാലിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സെലീന ഗോമസിന്റെ ആരാധികയായതുകൊണ്ട് അച്ഛന് സമ്മാനിച്ചതാണ് ആ ഡ്രസ്. എന്നാല്‍ അന്ന് നല്ല തടിയുണ്ടായിരുന്നതിനാല് അത് ധരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതില്‍ ഒരുപാട് വിഷമിച്ചു. അതിനുള്ളില്‍ കയറാന്‍ കുറച്ച് നാള് കാത്തിരുന്നെങ്കിലും ഒടുവില്‍ ആ ആഗ്രഹം സാധിച്ചുവെന്നും താരം കുറിച്ചു.
ഇന്നിപ്പോള്‍ വസ്ത്രം തനിക്ക് ചേരുന്നുണ്ടെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നുമാണ് ശാലിന് പറയുന്നത്. ലോക്ഡൗണ്‍ കാലത്തായിരുന്നു ശാലിന് സോയയും വണ്ണം കുറച്ചത്. വ്യായാമവും ഡയറ്റിംഗും വഴി 68 ല്‍ നിന്നും 55 കിലോയിലേക്കാണ് താരം എത്തിയത്. വണ്ണം കുറച്ചതു കൊണ്ടും അച്ഛന്റെ സമ്മാനമായ ഡ്രസ് ധരിക്കാന്‍ കഴിഞ്ഞതിലും ഡബിള്ഹാപ്പിയെന്നാണ് ശാലിന് പറയുന്നത്. എന്തായാലും ശാലിന്റെ പുതിയ ലുക്കിന് ആരാധകരും കൈയടിക്കുകയാണ്. ഇക്കഴിഞ്ഞ ദീപാവലിയ്ക്ക് ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് ശാലിന് പങ്ക് വെച്ച ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ദ ഡോണ്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, മല്ലൂസിംഗ്, വിശുദ്ധന്, റബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സംവിധായിക എന്ന നിലയിലും ശാലിന് ശ്രദ്ധേയയാണ്. മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയായ ശാലിന് പ്ലസ് ടു കഴിഞ്ഞു നിന്ന സമയം, മൂന്ന് ഷോര്‍ട്ട് ഫിലിമുകളാണ് സംവിധാനം ചെയ്തത്.
