ബേസിലിന്റെ പുതിയ ചിത്രം മിന്നല്‍ മുരളിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ തനിക്ക് പറ്റിയ ഒരു അമളിയെ കുറിച്ച് പറയുകയാണ് ബേസില്‍. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
‘കഴിഞ്ഞ ഓണത്തിനാണ് സംഭവം ഞാനും എലിയും (എലിസബത്ത്) ഓണസദ്യ ഉണ്ടാക്കാന്‍ തീരുമാനിച്ചു. ഞാന്‍ പച്ചക്കറികള്‍ അരിഞ്ഞ് കൊടുക്കും അവള് ഉണ്ടാക്കും ഇങ്ങനെയായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. ഇക്കാര്യം ഞാന്‍ ടൊവിനോയേയും വിളിച്ച് പറഞ്ഞു. യാ മോനേ ഓണം സെറ്റാണ് എന്നൊക്കെയായിരുന്നു ടൊവിയോട് പറഞ്ഞിരുന്നത്. ഓണത്തിന്റെ അന്ന് രാവിലെ സദ്യയുടെ കാര്യമന്വേഷിക്കാന്‍ ടൊവി വിളിച്ചിരുന്നു. ഞാന്‍ പറഞ്ഞു കൈ മുറിഞ്ഞിരിക്കുകയാണ്. അവന് ആദ്യം വിചാരിച്ചത് സംഭവം പച്ചക്കറി അരിയുമ്പോള്‍ മുറിഞ്ഞതായിരിക്കുമെന്ന്.
തലേന്ന് രാത്രി പായസം ഉണ്ടാക്കാനായി വാങ്ങിച്ചു വെച്ച മില്ക്ക്മെയ്ഡ് കട്ട് തിന്നാന്‍ പോയപ്പോഴായിരുന്നു കൈ മുറിഞ്ഞത്. ഇത് ടൊവിനോ ലൈവില്‍ ചെന്ന് പറഞ്ഞു. ലൈവിന്റെ കമന്റ് സെക്ഷന്‍ മുഴുവനും ‘രക്തസാക്ഷികള്‍’. എന്നായിരുന്നു,’ ബേസില്‍ പറയുന്നു.
ഡിസംബര്‍ 24നാണ് മിന്നല്‍മുരളി നെറ്റ്ഫ്ളിക്സിലൂടെ ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.
ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....