ആനന്ദം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടൻ വിശാഖ് നായറിന്റ വിവാഹ നിശ്ചയം കഴിഞ്ഞു.ജയപ്രിയ നായർ ആണ് വധു. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു. ദര്‍ശന രാജേന്ദ്രനും അനാര്‍ക്കലി മരക്കാരും ഉള്‍പ്പെടെ ആരാധകരും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
നേരത്തെ ജയപ്രിയയെ പരിചയപ്പെടുത്തി സാമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘അതിയായ സന്തോഷത്തോടെയും ആവേശത്തോടെയും എന്റെ നവവധു പരിചയപ്പെടുത്തുന്നു, ജയപ്രിയ നായര്‍. ഞങ്ങള്‍ ഉടന്‍ തന്നെ വിവാഹിതരാകും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം’, എന്നായിരുന്നു വിശാഖ് കുറിച്ചത്.
ആനന്ദം എന്ന ഹിറ്റ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത് 2016 ഒക്ടോബര്‍ 21ന് ആണ്. വിശാഖിന്റെ മാനറിസങ്ങള്‍ ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. ഇതിനിടെ ഒരു ഹിന്ദി ആൽബത്തിലും വിശാഖ് അഭിനയിച്ചിരുന്നു. വിശാഖ് നായരുടേതായി ചിരിയെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയത്. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...