Malayalam
അമ്മയുടെ നൃത്തം കാണാൻ അമ്മൂമ്മയ്ക്കൊപ്പം സദസിലിരുന്ന് മീനാക്ഷി… ഈ കാഴ്ച കാണാനാവില്ല.. കണ്ണ് നിറഞ്ഞ് ആരാധകർ
അമ്മയുടെ നൃത്തം കാണാൻ അമ്മൂമ്മയ്ക്കൊപ്പം സദസിലിരുന്ന് മീനാക്ഷി… ഈ കാഴ്ച കാണാനാവില്ല.. കണ്ണ് നിറഞ്ഞ് ആരാധകർ
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ ധീരമായി നേരിട്ട ശേഷമായിരുന്നു തിരിച്ചുവരവ്. വിഷമഘട്ടത്തില്‍ ആശ്വാസവുമായി പ്രിയപ്പെട്ടവരെല്ലാം മഞ്ജുവിനൊപ്പമുണ്ടായിരുന്നു. 14 വര്‍ഷത്തിന് ശേഷം ഗുരുവായൂരമ്പലത്തില്‍ കുച്ചിപ്പുഡി അരങ്ങേറ്റം നടത്തിയതിന് പിന്നാലെയായാണ് മഞ്ജു വാര്യര്‍ അഭിനയത്തിലേക്കും തിരിച്ചെത്തിയത്. മഞ്ജു വാര്യരുടെ തിരിച്ചുവരവിലെ വിശേഷങ്ങള്‍ വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
മീനാക്ഷിയെ ഡാന്‍സ് പഠിപ്പിക്കാനെത്തിയ ഗീത ടീച്ചറാണ് തനിക്ക് പ്രചോദനമേകിയതെന്ന് മഞ്ജു വാര്യര്‍ അന്ന് പറഞ്ഞിരുന്നു. ഒട്ടും കോണ്‍ഫിഡന്‍സുണ്ടായിരുന്നില്ല. കുടുംബ ജീവിതമൊക്കെയായതോടെ കലയ്ക്ക് വേണ്ടി അര്‍പ്പിക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. എല്ലാവരും പോത്സാഹിപ്പിച്ചതോടെയാണ് ഒരുകൈ നോക്കാമെന്ന് മഞ്ജുവും തീരുമാനിച്ചത്. നൃത്തം തുടരുമോയെന്ന കാര്യത്തെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു മഞ്ജു വാര്യര്‍ അന്ന് പറഞ്ഞത്.
ഗുരുവായൂരിലെ അരങ്ങേറ്റം കഴിഞ്ഞ മഞ്ജുവിനോട് അന്ന് എല്ലാവരും ചോദിച്ചിരുന്നത് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചായിരുന്നു. നൃത്തത്തിലൂടെയുള്ള തിരിച്ചുവരവ് അഭിനയത്തിലേക്കുള്ള മടങ്ങിവരവായി കണക്കാക്കാമോയെന്ന് ചോദിച്ചപ്പോള്‍ അത്തരം കാര്യങ്ങളൊന്നും ചിന്തിച്ചിട്ടില്ല, കുച്ചിപ്പുഡിയും അതിന്റെ അരങ്ങേറ്റവുമായിരുന്നു മനസ്സില്‍ എന്നായിരുന്നു മറുപടി. ഇനിയെന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും അന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.
മകളായ മീനാക്ഷിയും മഞ്ജുവിന്റെ അരങ്ങേറ്റം കാണാനായി എത്തിയിരുന്നു.അച്ഛനും അമ്മയ്ക്കും സഹോദരനും ഭാര്യയ്ക്കുമെല്ലാം മഞ്ജുവിന്റെ അരങ്ങേറ്റത്തില്‍ അതീവ സന്തോഷമായിരുന്നു. പഴയ മഞ്ജുവായില്ലേ എന്നായിരുന്നു മാധവവാര്യര്‍ സത്യന് അന്തിക്കാടിനോട് ചോദിച്ചത്. തൂവല്‍ക്കൊട്ടാരത്തിന്റെ ചിത്രീകരണം കഴിഞ്ഞ് കണ്ട അതേ മഞ്ജുവിനെയാണ് താന്‍ ഇവിടെ കണ്ടതെന്നായിരുന്നു അരങ്ങേറ്റം കാണാനെത്തിയ സത്യന് അന്തിക്കാട് പറഞ്ഞത്.
മഞ്ജു വാര്യര്‍ വീണ്ടും ചിലങ്ക അണിയുന്നു എന്നറിഞ്ഞപ്പോള്‍ ആ നിമിഷത്തിനായി എല്ലാവരും കാത്തിരുന്നത് പോലെയായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും സത്യന് അന്തിക്കാട് പറഞ്ഞിരുന്നു. തൂവല്‍ക്കൊട്ടാരത്തിലെ പാര്‍വതി മനോഹരി എന്ന ഗാനരംഗം കഴിഞ്ഞ് പാക്കപ്പ് പറഞ്ഞപ്പോള്‍ മുന്നിലെത്തിയ മഞ്ജുവിനെയാണ് ഗുരുവായൂരിലെ വേദിയിലും കണ്ടത്. 14 വര്‍ഷത്തെ ഗ്യാപ് ഒരുനിമിഷം പോലും അനുഭവപ്പെടാത്ത തരത്തിലായിരുന്നു മഞ്ജുവിന്റെ പ്രകടനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ച മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു ഗുരുവായൂരിലെ അരങ്ങേറ്റമെന്നും മഞ്ജു പ്രതികരിച്ചിരുന്നു. നേരത്തെയൊന്നും ഇത്ര ബാധ്യതയുണ്ടായിരുന്നില്ല. മുന്‍പ് പ്രേക്ഷകര്‍ എന്നില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കാറില്ലായിരുന്നു. വിളിച്ച് വരുത്തിയവരുടെ മുന്നില്‍ കോമാളിയാവേണ്ടി വരുമോയെന്നോര്‍ത്തായിരുന്നു ടെന്‍ഷനടിച്ചത്. താന്‍ വീണ്ടും ചിലങ്കയണിയുന്നത് വാര്‍ത്താപ്രാധാന്യമായി മാറുമെന്ന് കരുതിയിരുന്നില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.
