നടൻ ബാലയുടെ പിതാവും സംവിധായകനുമായ ഡോ ജയകുമാർ അന്തരിച്ചു
Published on
നടൻ ബാലയുടെ പിതാവും നിർമാതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു . അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്റെ മകൾ ചെന്താമരയാണ് ഭാര്യ. മൂന്നു മക്കളാണുള്ളത്. മൂത്ത മകൻ തമിഴ് ചലച്ചിത്ര സംവിധായകൻ ശിവ. രണ്ടാമത്തെ മകനാണ് ബാല, ഒരു മകളുമുണ്ട്, അവർ വിദേശത്ത് ശാസ്ത്രജ്ഞയായി ജോലി ചെയ്യുകയാണ്.
ബാല പിതാവിന്‍റെ ആരോഗ്യ നിലയെ കുറിച്ച് പറഞ്ഞ് കൊണ്ട് ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചിരുന്നു. കൊവിഡ് കാലത്ത് കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് ഇടയ്ക്കിടെ പോകേണ്ട കാര്യവും ഇത്രയും ദൂരം യാത്രം ചെയ്ത് പ്രായമായവരുടെ അടുത്തെത്തുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചൊക്കെയും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അജിത്തിന്‍റെ വീരം, വേതാളം, വിശ്വാസം, വിവേകം സിനിമകളൊരുക്കി ശ്രദ്ധ നേടിയ ശിവ, രജിനികാന്തിനെ നായകനാക്കി ഒരുക്കിയ അണ്ണാത്തെ റിലീസിനായി ഒരുങ്ങുകയാണ്.
Continue Reading
You may also like...
Related Topics:Bala
