നീ ചെയ്തോട മോനെ ഞാൻ കൂടെയുണ്ടെന്നു പറഞ്ഞ ആ വലിയ മനസ്സ്…. ഇനി ദൈവത്തിന്റെ കൊട്ടാരത്തിൽ ഒരുപാട് വേഷങ്ങൾ നിറഞ്ഞാടാൻ അമ്മ യാത്രയായി; കുറിപ്പുമായി സീരിയൽ നടൻ
നീ ചെയ്തോട മോനെ ഞാൻ കൂടെയുണ്ടെന്നു പറഞ്ഞ ആ വലിയ മനസ്സ്…. ഇനി ദൈവത്തിന്റെ കൊട്ടാരത്തിൽ ഒരുപാട് വേഷങ്ങൾ നിറഞ്ഞാടാൻ അമ്മ യാത്രയായി; കുറിപ്പുമായി സീരിയൽ നടൻ
നീ ചെയ്തോട മോനെ ഞാൻ കൂടെയുണ്ടെന്നു പറഞ്ഞ ആ വലിയ മനസ്സ്…. ഇനി ദൈവത്തിന്റെ കൊട്ടാരത്തിൽ ഒരുപാട് വേഷങ്ങൾ നിറഞ്ഞാടാൻ അമ്മ യാത്രയായി; കുറിപ്പുമായി സീരിയൽ നടൻ
സിനിമ നാടക, സീരിയൽ താരം കോഴിക്കോട് ശാരദ ചൊവ്വാഴ്ചയാണ് വിടവാങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നിരവധി ആളുകൾ ആണ് ശാരദയ്ക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്.
ഇപ്പോഴിതാ ശാരദയെ കുറിച്ച് ടെലിവിഷൻ താരം ദാവീദ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.
”കോഴിക്കോട് ശാരദമ്മ വിടവാങ്ങി. ഒന്നിച്ചു അഭിനയിക്കാനുള്ള ഭാഗ്യം തന്ന കർത്താവിനു സ്തോത്രം. രണ്ടുമാസം മുൻപാണ് ഞങ്ങൾ പ്രിയങ്കരിയിൽ അഭിനയിച്ചത്, (സുന്ദരിയമ്മയും, റോയിയും ആയി), അല്പം കേൾവിക്കുറവ് മാത്രമേ തോന്നിയിരുന്നുള്ളു, അല്ലാതെ നോക്കിയാൽ എന്നെക്കാൾ ആക്ടീവ് ആയിരുന്നു അമ്മ…. ഇത്ര പെട്ടെന്നൊരു മടങ്ങിപോക്ക് ഒട്ടും പ്രതീക്ഷിച്ചതല്ല.
സല്ലാപം പോലെയുള്ള അനേകം മൂവിയിൽ എന്നെ വിസ്മയിപ്പിച്ച, ചിരിപ്പിച്ച, കണ്ണ് നനയിച്ച ആ അമ്മയോടൊപ്പം ഒന്നിച്ചു അഭിനയിച്ച നിമിഷങ്ങൾ മനസ്സ് സന്തോഷത്താൽ നിറക്കുന്നതായിരുന്നു, അഭിനയിക്കുമ്പോഴുള്ള എന്റെ കള്ളത്തരങ്ങൾ കണ്ടിട്ട് ഇവൻ തട്ടിപ്പുകാരനായി അഭിനയിക്കുവല്ല ജീവിക്കുവാണെന്ന് പറഞ്ഞു ഉച്ചത്തിൽ ചിരിച്ചത് ഇപ്പോഴും കാതിൽ മുഴങ്ങുന്നു. ഒരു വലിയ അഭിനേത്രി ആയിരുന്നിട്ടും സീനുകളിൽ എന്റെ സജഷൻസ് സ്വീകരിക്കുകയും, ഇമ്പ്രെവിസേഷന് മാക്സിമം സഹകരിക്കുകയും ചെയ്തു, അമ്മേ ഞാൻ ഇങ്ങനൊരു ഡയലോഗ് കൂടി പറഞ്ഞോട്ടെ , എന്നിട്ട് ഞാൻ ഇങ്ങിനെ ഒരു മൂവ്മെന്റ് ചെയ്തോട്ടെ അമ്മയ്ക്ക് കുഴപ്പമുണ്ടോ എന്ന് ചോദിക്കുമ്പോ നീ ചെയ്തോട മോനെ ഞാൻ കൂടെയുണ്ടെന്നു പറഞ്ഞ ആ വലിയ മനസ്സ്. ഇനി ദൈവത്തിന്റെ കൊട്ടാരത്തിൽ ഒരുപാട് വേഷങ്ങൾ നിറഞ്ഞാടാൻ അമ്മ യാത്രയായി എന്ന് കരുതാം. പ്രാർത്ഥനകളോടെ. സുന്ദരിയമ്മയുടെ റോയ്”, ദാവീദ് ജോൺ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...