ഞങ്ങളുടെ രാജകുമാരി എത്തി; ഡാഡിയുടെ പെണ്‍കുഞ്ഞും മമ്മയുടെ ലോകവും.. സന്തോഷം പങ്കുവെച്ച് അര്‍ജുന്‍ അശോകന്‍
അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ അശോകന്‍. തങ്ങൾക്കൊരു പെണ്‍കുഞ്ഞ് പിറന്ന വിവരം താരം തന്നെയാണ് പങ്കുവെച്ചത്. ”ഞങ്ങളുടെ രാജകുമാരി എത്തി. ഡാഡിയുടെ പെണ്‍കുഞ്ഞും മമ്മയുടെ ലോകവും” എന്ന കുറിപ്പോടെയാണ് കുഞ്ഞിനെ കൈയിലെടുത്തിരിക്കുന്ന ചിത്രം അര്‍ജുന്‍ പങ്കുവെച്ചത്.
ദുല്‍ഖര്‍ സല്‍മാന്‍, സൗബിന്‍, ഷറഫുദ്ദീന്‍, സനുഷ, സംയുക്ത മേനോന്‍ തുടങ്ങി നിരവധി താരങ്ങളും അര്‍ജുനും നിഖിതയ്ക്കും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ”രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍, പെണ്‍കുഞ്ഞുങ്ങളാണ് ഏറ്റവും മികച്ചത്” എന്നാണ് ദുല്‍ഖറിന്റെ കമന്റ്.
2018 ഡിസംബറിലായിരുന്നു അര്‍ജുന്റെയും നിഖിതയുടെയും വിവാഹം. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കിലെ ഉദ്യോഗസ്ഥയുമായിരുന്നു നിഖിത. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സൗബിന്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബിടെക്, വരത്തന്‍, ജൂണ്‍, മന്ദാരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ തിളങ്ങി. വൂള്‍ഫ് എന്ന ചിത്രമാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.
