Connect with us

ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങൾ; രാക്കുയിൽ നിന്നും പിന്മാറുകയാണ്; ആ നിർണ്ണായക തീരുമാനവുമായി തുളസിയുടെ റോയിച്ചൻ… പിന്മാറിയതിനെ പിന്നിലെ കാരണം; അമ്പരന്ന് സീരിയൽ പ്രേമികൾ

serial

ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങൾ; രാക്കുയിൽ നിന്നും പിന്മാറുകയാണ്; ആ നിർണ്ണായക തീരുമാനവുമായി തുളസിയുടെ റോയിച്ചൻ… പിന്മാറിയതിനെ പിന്നിലെ കാരണം; അമ്പരന്ന് സീരിയൽ പ്രേമികൾ

ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങൾ; രാക്കുയിൽ നിന്നും പിന്മാറുകയാണ്; ആ നിർണ്ണായക തീരുമാനവുമായി തുളസിയുടെ റോയിച്ചൻ… പിന്മാറിയതിനെ പിന്നിലെ കാരണം; അമ്പരന്ന് സീരിയൽ പ്രേമികൾ

സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടനാവുകയായിരുന്നു റോണ്‍സണ്‍ വിന്‍സെന്റ്.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന രാക്കുയിലിലാണ് റോണ്‍സണ്‍ നിലവിൽ അഭിനയിക്കുന്നത്. റോയ് അലക്‌സ് എന്ന കഥാപാത്രത്തെയായിരുന്നു റോണ്‍സണ്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടിത്തിയുള്ള ഒരു വാർത്ത പങ്കുവെച്ചിരിക്കുകയാണ് നടൻ. രാക്കുയിൽ സീരിയലിൽ നിന്ന് താന്‍ പിന്‍മാറുകയാണെന്നറിയിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

പ്രിയപ്പെട്ട രാക്കുയിൽ പ്രേക്ഷകരും സുഹൃത്തുക്കളും അറിയുന്നതിന്. അങ്ങനെ രാക്കുയിലിനോട് ഞാൻ വിട പറയുകയാണ് എന്ന് ഞാൻ അറിയിക്കുകയാണ്. എന്റെ റോയ് അലക്സ്‌ എന്ന കഥാപാത്രത്തെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും ഒരുപാടു നന്ദിയുണ്ട്. എന്നെ ഈ സീരിയലിലേക്ക് ക്ഷണിച്ചത് ഡയറക്ടർ ടിഎസ്യും സജിയും ക്യാമറാമാൻ പ്രിയനുമായിരുന്നു. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങൾ. ഡയറക്ടർ ടിഎസ് സജിയും ക്യാമറാമാൻ പ്രിയനും സീരിയലിൽ നിന്നും പിന്മാറിയതിൽ തുടർന്ന് എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞത് കൊണ്ട് ഞാനും രാക്കുയിലിൽ നിന്നും പിന്മാറുന്നു.

കാരാളി ചന്ദ്രനായി തിളങ്ങിയ വിഷ്ണുച്ചേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷമുണ്ട്. ഞാൻ ആൽബത്തിൽ ചുവടു വെക്കുന്നതിനു മുന്നേ ചെറുപ്പക്കാരുടെ മനസ്സുകീഴടക്കിയ ആൽബങ്ങളിൽ നായികയായി തിളങ്ങിയിരുന്ന എന്റെ സ്വന്തം നാട്ടുകാരിയായ ദേവികയെ കാണുവാനും ഒപ്പം അഭിനയിക്കാനും ഇപ്പോഴാണ് സാധിച്ചത്. റോയ്സി റൊമാന്റിക് മൊമൻസ് ഇത്രയും ഹിറ്റ്‌ ആക്കിയതിൽ മുഖ്യ പങ്ക് ദേവികയ്ക്കാണ്. എന്റെ ഒരുപാടു കാലത്തെ സുഹൃത്തായ സ്വാതിക്കൊപ്പം അഭിനയിക്കാൻ ഇപ്പോഴാണ് ഒരവസരം കിട്ടുന്നത്. വളരെ നല്ല അനുഭവമായിരുന്നു.

ഏതു കഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച കാർത്തിക ചേച്ചിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഭാര്യ സീരിയലിനു ശേഷം പ്രേമിനോടൊപ്പം എന്റെ രണ്ടാമത്തെ പ്രൊജക്റ്റാണിത്. റോയ്സി മൊമൻസ് ഇത്രയും റൊമാന്റിക്കായി സ്ക്രിപ്റ്റ് ചെയ്തു വിജയിപ്പിച്ച പ്രേമേട്ടന് ഒരായിരം നന്ദി. ലൊക്കേഷനിലെ ബോറടി മാറ്റി നമ്മളെയെല്ലാം ചിരിപ്പിക്കുന്ന ബിജുവിനോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ സന്തോഷം. വീണ്ടും വീണ്ടും വീണ്ടും എന്റെ കഥാപാത്രങ്ങൾക്കു ശബ്ദം നൽകുന്ന ഷോബിചേട്ടന് ഒരായിരം നന്ദിയെന്നുമായിരുന്നു റോൺസൺ ഫേസ്ബുക്കിൽ കുറിച്ചത്.

പരമ്പരയില്‍ നിന്നും റോണ്‍സണ്‍ മാറുകയാണെന്നറിഞ്ഞതിന്റെ നിരാശ പങ്കിട്ട് ആരാധകര്‍ എത്തിയിട്ടുണ്ട്. നിങ്ങളുള്ളതിനാലാണ് ഈ പരമ്പര കാണുന്നത് ഇനി കാണില്ലെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മികച്ച ടീമിനൊപ്പം നല്ല അവസരങ്ങള്‍ ലഭിക്കട്ടെയെന്നായിരുന്നു ചിലര്‍ ആശംസിച്ചത്. ഇനി റോയ് അലക്‌സിനെ ആരാണ് അവതരിപ്പിക്കുന്നതെന്ന ചോദ്യങ്ങളുമുണ്ട്. മറ്റൊരാളെ ഇനി ഞങ്ങള്‍ക്ക് അത്ര വേഗം ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല, മൊത്തത്തില്‍ അപരിചിതത്വം തോന്നുമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഈ സ്‌നേഹമാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമെന്നായിരുന്നു റോണ്‍സന്റെ മറുപടി.

More in serial

Trending

Recent

To Top