മലയാള സിനിമയുടെ യുവ താരനിരയിൽ വളരെയധികം ശ്രദ്ദേയനായ താരമാണ് നിവിന്‍ പോളി. ഇപ്പോൾ നിവിൻ പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത് . മുടി നീട്ടി വളര്‍ത്തിയ വ്യത്യസ്തമായ സ്റ്റൈലിഷ് ഫോട്ടോകളാണ് നിവിന്‍ തന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകള്‍ വഴി പങ്കുവച്ചിരിക്കുന്നത്.
സംവിധായകന് ജൂഡ് ആന്തണി ജോസഫ് അടക്കം നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. യേശു ക്രിസ്തുവിനെ പോലെയുണ്ട് കാണാന്‍ എന്ന രീതിയിലാണ് കമന്റുകള്‍.
‘എന്റെ കര്‍ത്താവേ’ എന്നാണ് ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്ക് താഴെ എഴുതിയത്.‘ദൈവത്തിന്റെ സ്വന്തം നിവിന്‍, യേശുവിനെപ്പോലെയുണ്ട് കാണാന്‍, കറക്ട് യേശു, ജീസസ് ലുക്ക്, ഡിവൈന്‍, ഈശോ മിശിഹായ്ക്ക് ഒരു ഹായ്, ആമേന്‍,’ എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും രസകരമായ കമന്റുകള്‍ വരുന്നത്.
സംവിധായകന് റാം അണിയിച്ചൊരുക്കുന്ന തമിഴ് ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യവാരം രാമേശ്വരത്ത് ആരംഭിച്ചിട്ടുണ്ട്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...