Connect with us

എന്റെ കൈയ്യിൽ പേഴ്സണൽ ജീവിതത്തിലെ ആ ഓഡിയോ ക്ലിപ്പുണ്ട്! താത്പര്യം ഉണ്ടോ… കേൾക്കൂ…..വിവാദങ്ങൾക്കിടെ ഞെട്ടിച്ച് ബാല ഒടുവിൽ അതും! എന്നെ പഠിപ്പിക്കരുത്….എനിക്ക് വലുത് എന്റെ മകളാണെന്ന് താരം

Malayalam

എന്റെ കൈയ്യിൽ പേഴ്സണൽ ജീവിതത്തിലെ ആ ഓഡിയോ ക്ലിപ്പുണ്ട്! താത്പര്യം ഉണ്ടോ… കേൾക്കൂ…..വിവാദങ്ങൾക്കിടെ ഞെട്ടിച്ച് ബാല ഒടുവിൽ അതും! എന്നെ പഠിപ്പിക്കരുത്….എനിക്ക് വലുത് എന്റെ മകളാണെന്ന് താരം

എന്റെ കൈയ്യിൽ പേഴ്സണൽ ജീവിതത്തിലെ ആ ഓഡിയോ ക്ലിപ്പുണ്ട്! താത്പര്യം ഉണ്ടോ… കേൾക്കൂ…..വിവാദങ്ങൾക്കിടെ ഞെട്ടിച്ച് ബാല ഒടുവിൽ അതും! എന്നെ പഠിപ്പിക്കരുത്….എനിക്ക് വലുത് എന്റെ മകളാണെന്ന് താരം

ബാല – മോൺസൺ ബന്ധത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. പുരാവസ്തു വില്‍പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോൺസൺ മാവുങ്കലുമായി ബാലയുടെ അടുത്ത ബന്ധം തെളിയിക്കുന്ന ഓഡിയോ ക്ലിപ്പ് ഇതിനോടകം പുറത്തായി. ഇതിന് പിന്നാലെ തന്റെ മനഃസമാധാനം നഷ്ടപ്പെട്ടുവെന്നും, തന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആരോപിച്ച് ബാല രംഗത്തെത്തുകയും ചെയ്തു

സോഷ്യൽ മീഡയയിൽ വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ, ബാല പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ശബ്ദ സന്ദേശം പുറത്തുവന്നതുമായും മകളുടെ പിറന്നാളിന് ആശംസകൾ അറിയിക്കാത്തതിനെ ക്കുറിച്ചും ബാല പുതിയ വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്. “ആണത്തം എന്ന് പറയുന്നത് പത്തുപേരെ ഇടിക്കുന്നതല്ല. അനന്യൻറെ ഭാര്യെയെ നോക്കാതിരിക്കുന്നതാണ്. പ്രധാനപ്പെട്ട ഒരാളുടെ ഭാര്യ സംസാരിക്കുന്ന വീഡിയോ ലീക്കായി. ഒരു എട്ടുമണിക്കൂറിൽ അത് ക്ളോസായി”, എന്നും ബാല പറയുന്നു.

നടന്റെ വാക്കുകളിലേക്ക്

രാവിലെ അഞ്ചു മണിക്കാണ് ഉറങ്ങിയത്. ഏഴുമണി തൊട്ട് ഇങ്ങനെ കോൺട്രോവേഴ്സിസീസ് വന്നുകൊണ്ട് ഇരിക്കുന്നു. ഒരു ഓഡിയോ ക്ലിപ്പ് ഇറങ്ങിയതിന്റെ വിവാദം. തീർച്ചയായും അതിന്റെ കാര്യങ്ങൾ തെളിയിക്കേണ്ടത് എന്റെ കടമയാണ്. ഇപ്പോൾ ചെന്നൈയിൽ ആണുള്ളത്. ഞാൻ എനിക്ക് പറയാൻ ഉള്ളത് പറയാൻ കഴിഞ്ഞു.

ഒരു ചെറിയ ഓഡിയോ ക്ലിപ്പ്. അതും നന്മയ്ക്കാണ് പ്രാധാന്യം കൊടുത്തത്. അതിനു ഇത്രയും പ്രാധാന്യം നിങ്ങൾ കൊടുത്തു. നിങ്ങൾ എല്ലാവരോടും ഒരു കാര്യം ചോദിച്ചോട്ടെ,നേരിട്ടൊരു ചോദ്യം. എന്റെ മകളുടെ പിറന്നാൾക്ക് ഞാൻ വിഷ് ചെയ്തില്ല എന്ന് നിങ്ങൾ പറഞ്ഞു. അതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്.

ഒരു ഓഡിയോ ക്ലിപ്പിനു വേണ്ടി ഇത്രയും പ്രാധാന്യം, അതും നന്മയ്ക്ക് വേണ്ടി ചെയ്തതിന്. അജി എന്ന് പറഞ്ഞുകൊണ്ട്, ഡോക്ടർ മോൺസൺ അങ്ങനത്തെ ഒരു കേസ്. ഞാൻ ചോദിച്ചോട്ടെ എല്ലാവരോടും ചോദിക്കട്ടെ. പണ്ട് പണ്ട് ഒരു അച്ഛൻ മകൾക്ക് വേണ്ടി, മകൾക്ക് വേണ്ടി വഴക്കിട്ട് മകളെ കാണാൻ വേണ്ടി ഒരു ഓഡിയോ ലീക്കായി അത് ഇപ്പോഴും യൂ ട്യൂബിൽ ഉണ്ട്.

ആരും ശ്രദ്ധിച്ചില്ല അയാൾ കരഞ്ഞു, മകളെ കാണാൻ വേണ്ടി കരഞ്ഞു. അന്നത് ആരും ശ്രദ്ധിച്ചില്ല. മകളെ കാണാൻ വേണ്ടിയാണ് അയാൾ കരഞ്ഞത്. ആണത്തം എന്ന് പറയുന്നത് പത്തുപേരെ ഇടിക്കുന്നതല്ല. അന്യൻറെ ഭാര്യെയെ നോക്കാതിരിക്കുന്നതാണ്. പ്രധാനപ്പെട്ട ഒരാളുടെ ഭാര്യ സംസാരിക്കുന്ന വീഡിയോ ലീക്കായി. ഒരു എട്ടുമണിക്കൂറിൽ അത് ക്ളോസായി. അത് ആരും കേട്ടില്ലേ. ഇപ്പോൾ ഈ നിമിഷം ഏതോ ഒരു കേസിൽ എന്നെ കുടുക്കുന്നു. എനിക്ക് ഇത് യാതൊരു സംഭവും അല്ല. പക്ഷെ തെളിയിക്കേണ്ടത് എന്റെ കടമയാണ്. ഓഡിയോ ക്ലിപ്പിൽ ഇത്രയും പ്രാധാന്യം ഉണ്ടെങ്കിൽ എന്റെയും കൈയ്യിൽ പേഴ്സണൽ ജീവിതത്തിൽ ചില ഓഡിയോ ക്ലിപ്പുണ്ട് കേൾക്കൂ. താത്പര്യം ഉണ്ടോ. ഞാനത് ചെയ്യില്ല. ഇപ്പോഴും ഞാൻ പറയുന്നു. എന്റെ ജീവനെക്കാളും, അമ്മയേക്കാളും എലിസബത്തിനെക്കാളും എനിക്ക് വലുത് എന്റെ മകളാണ്. എന്നെ പഠിപ്പിക്കരുത്. ഒരു അച്ഛനെ പഠിപ്പിക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ബാല അവസാനിപ്പിക്കുന്നത്. നടനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തുന്നത്.

മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപെട്ടുവെന്ന വിവരമായിരുന്നു ആദ്യം പുറത്ത് വന്നത്. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപെടുകയായിരുന്നു. അജിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്‌നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നത് ഓഡിയോയിൽ കേള്‍ക്കാം.

മോന്‍സണുമായി യാതൊരു പണമിടപാടുമില്ലെന്നും എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ തുണിയില്ലാതെ നടക്കുമെന്നും താൻ ഒരു തറവാടിയാണെന്നും ഒരു ചാനൽ അഭിമുഖത്തിൽ ബാല ഇപ്പോൾ പ്രതികരിച്ചത്. വേട്ടയാടപ്പെടുകയാണ്. വിവാഹത്തിന് ശേഷം നിരവധി ആരോപണങ്ങള്‍ നേരിട്ടു. ധാരാളം ഫോണ്‍ കോളുകള്‍ വന്നു. ഒരു രീതിയിലും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ബാല പറയുകയാണ്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top