Connect with us

സൂര്യ ഇനി ടീച്ചർക്ക് മരുമകൾ ; ഋഷിയുടെ കുറുമ്പൻ നോട്ടവും സൂര്യയുടെ ചമ്മിയ മുഖവും; റാണിയമ്മയും അതിഥി ടീച്ചറും തമ്മിലുള്ള വെല്ലുവിളി; ആര് ജയിക്കുമെന്ന് കാണാൻ കൂടെവിടെ ആരാധകർ !

Malayalam

പ്രേക്ഷകരുടെ ഇഷ്ട പരമ്പര കൂടെവിടെ നിരാശപ്പെടുത്തുന്ന എപ്പിസോഡുകൾ പിന്നിട്ട് ഇപ്പോൾ ആകാംഷ ജനിപ്പിക്കുന്ന എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. ഋഷി സൂര്യയെ നോക്കുന്ന ആ കുറുമ്പൻ നോട്ടമെല്ലാം ഇന്നത്തെ എപ്പിസോഡിൽ കാണാം.

അതിഥി ടീച്ചർ ഒരു വലിയ വെളിപ്പെടുത്തൽ നടത്തിയാതായിരുന്നു കഴിഞ്ഞ എപ്പിസോഡിലെ ഹൈലൈറ്റായ കാഴ്ച്ച . “ഒന്നല്ല, എന്റെ രണ്ടു മക്കളെയാണ് നിങ്ങൾ എന്നിൽ നിന്നും തട്ടിയെടുത്തിരിക്കുന്നത്. എന്ന് ടീച്ചർ പറയുമ്പോൾ റാണിയമ്മ ഉൾപ്പടെ പ്രേക്ഷകരും ഞെട്ടിപ്പോയി… തുടർന്ന് ആ കഥ എന്താകും എന്നറിയാനായിരുന്നു പ്രേക്ഷകർ കാത്തിരുന്നത് .

“കാലത്തിന്റെ കണക്കുപുസ്തകം വെറുതെ ഒന്ന് പുറകോട്ട് മറിച്ചാൽ നിങ്ങളൊക്കെ കൂടി ഗർഭത്തിലെ കൊന്നുകളഞ്ഞ ഒരു കുഞ്ഞില്ലേ…. എനിക്ക് പിറക്കാത്ത പോയ എന്റെ പൊന്ന് മോൾ.ഇന്നവൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ അവൾക്കും നിങ്ങൾ ഈ പറഞ്ഞ പീറപ്പെണ്ണിനും ഒരേ പ്രായമാകുമായിരുന്നു. എന്താ ശരിയല്ലേ റാണി… ?” എന്നും ടീച്ചർ റാണിയമ്മയോട് ചോദിക്കുന്നുണ്ട്. റാണിയമ്മ അപ്പോഴും കുറ്റവാളിയെ പോലെ.. എന്നാൽ തെറ്റ് ഏറ്റുപറയാൻ സൗകര്യമില്ലാത്ത പോലെ നിൽക്കുകയാണ്…

മരിച്ചുപോയ എന്റെ പൊന്നുമോളുടെ സ്ഥാനമാണ് സൂര്യയ്ക്ക്. ഈശ്വരൻ ഒന്നറിഞ്ഞ് അനുഗ്രഹിച്ചാൽ , നാളെ അവളെ എന്റെ മരുമകൾ ആയി സ്വീകരിക്കാനും ഞാൻ തയ്യാറായി നിൽക്കും. എന്നും കൂടി ടീച്ചർ കൂട്ടിച്ചേർക്കുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്..

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണാം…!

about koodevide episode

More in Malayalam

Trending

Recent

To Top