സിനിമയില്‍ കാണുന്ന ഒരു വില്ലനല്ല ജീവിതത്തില്‍, വണ്ടര്ഫുള് ആയ ഒരു വ്യക്തി! നല്ല അച്ഛന് കൂടിയാണ് ജോണെന്ന് മീര; ഇത്രയും പോസിറ്റീവ് ആയ ഒരു വ്യക്തിയെ എന്തിനാണ് വേണ്ടെന്ന് വെച്ചതെന്ന അവതാരകന്റെ ചോദ്യത്തിന് മീരയുടെ മറുപടി കണ്ടോ?

തന്മാത്രയിലെ നായിക വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര വാസുദേവന്‍. മറ്റ് ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുള്ള മീര ഇപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിലൂടെ മീര വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ വിവാഹബന്ധങ്ങളുടെ തകര്‍ച്ചയെ കുറിച്ച് സംസാരിച്ച് മീര വാസുദേവന്‍ എത്തിയിരിക്കുകയാണ്. 2005ല്‍ ആയിരുന്നു മീര വിശാല്‍ അഗര്‍വാളിനെ വിവാഹം ചെയ്യുന്നത്. 2008ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് 2012ല്‍ നടന് ജോണ്‍ കൊക്കനെ വിവാഹം ചെയ്തു, 2016ല്‍ ആയിരുന്നു വിവാഹമോചനം നടന്നത്. ഒരു ചാനലിന് നൽകിയ മീരയുടെ അഭിമുഖമാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്.
വിശാല്‍ വന്നത് തന്റെ 22-23 വയസ്സിലാണ്. അശോക് കുമാര്‍ സാറിന്റെ മകനായിരുന്നു വിശാല്‍. വിവാഹമോചനത്തിനുള്ള തീരുമാനം എടുത്ത ശേഷമാണ് താന്‍ സ്ട്രോംഗ് ആയി തീര്‍ന്നത്, അതില്‍ വിശാലിനോട് നന്ദിയുണ്ട്. ഇപ്പോള്‍ യാതൊരു ബന്ധവും ഇല്ല. അതില്‍ ഒരുപാട് സന്തോഷം ഉണ്ട്. കാരണം മനസില്‍ ഇത് വെച്ചിട്ട് ഒരു വിഷമവും തന്നോട് കാണിച്ചിട്ടില്ല.
തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു ആദ്യ വിവാഹമോചനം. നല്ല ഒരു നടിയാകാനും നല്ല ഒരു വ്യക്തിയാക്കാനുമുള്ള അനുഭവം അതില്‍ നിന്നും നേടി. ജോണിനെ കുറിച്ചു കൂടുതല്‍ തനിക്ക് സംസാരിക്കണം. വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. വളരെ പോസിറ്റീവ് ആറ്റിറ്റ്യൂടുള്ള വ്യക്തി. സിനിമയില്‍ കാണുന്ന ഒരു വില്ലനല്ല ജീവിതത്തില്‍, വണ്ടര്ഫുള് ആയ ഒരു വ്യക്തിയാണ്.
നല്ല അച്ഛന് കൂടിയാണ് ജോണ്‍. കുട്ടിയുടെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ചെയ്തത്. ഇത്രയും പോസിറ്റീവ് ആയ ഒരു വ്യക്തിയെ എന്തിനാണ് വേണ്ടാന്ന് വെയ്ക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന്, അതിനി പറഞ്ഞിട്ട് ആര്‍ക്കും ഒരു ഗുണവും ലഭിക്കുന്നില്ലല്ലോ എന്നാണ് മീര മറുപടി നല്‍കിയത്. വിവാഹം എന്ന് പറയുന്നത് വളരെ വലിയ ഒരു കമ്മിറ്റ്മെന്റ് ആണ്, അതില്‍ വിശ്വസിക്കുന്നുവെന്നും മീര പറഞ്ഞു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...