ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. താരപുത്രിയായി രംഗപ്രവേശം ചെയ്ത ജാന്‍വി വളരെ പെട്ടെന്നു തന്നെ സിനിമാ ലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. ജാൻവിയുടെ സിനിമയ്ക്ക് മാത്രമല്ല ഇൻസ്റ്റാ റീൽസിനും ആരാധകർ ഏറെയാണ്.
ഗോസിപ്പ് ചാനലുകൾ കാരണം പലപ്പോഴും താരത്തിന് പല തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് ജാന്‍വി. ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു ജാന്‍വി തന്റെ അനുഭവം പങ്കുവച്ചത്.
ഒരു തവണ ജിമ്മില്‍ നിന്നും ഇറങ്ങാന്‍ നേരം തന്റെ ഫോട്ടോകള്‍ ആരും എടുക്കാതിരിക്കാന്‍ കാറുമെടുത്ത് പുറത്ത് പോവാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നാണ് ജാന്‍വി പറയുന്നത്. താന്‍ അതിലുണ്ടെന്നായിരുന്നു എന്നായിരുന്നു പുറത്ത് കാത്തു നിന്ന ഫോട്ടോഗ്രാഫര്‍മാരുടെ ധാരണയെന്നും അവര്‍ ആ കാറിന്റെ പുറകെ പോയെന്നും ജാന്‍വി പറയുന്നു. തന്റെ ട്രെയിനറുടെ കാറിലാണ് താന്‍ തിരിച്ചു പോയതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇങ്ങനെ പലപ്പോഴും ഫോട്ടോഗ്രാഫേഴ്സിന്റെ കണ്ണുവെട്ടിച്ചിട്ടുണ്ടെന്നും പലപ്പോഴും തനിക്ക് കാറിന്റെ ഡിക്കിയില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.
നടി ശ്രീദേവിയുടേയും നിര്‍മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി. ദഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി സിനിമയില്‍ അരങ്ങേറുന്നത്. ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ജന്‍ സക്സേന, രൂഹി തുടങ്ങിയവയായിരുന്നു ജാന്‍വിയുടെ മറ്റ് സിനിമകള്‍. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്ക് അടക്കം ഒട്ടേറെ ചിത്രങ്ങളാണ് ജാന്‍വിയുടേതായി പുറത്ത് വരാനുള്ളത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...