Malayalam
ആ എട്ട് മാസം നടന്നത്! എലിസബത്ത് ജീവൻ നൽകാൻ തയ്യാറായ ആ നിമിഷം! ബാല അവളോട് പറഞ്ഞത്… ആദ്യ വെളിപ്പെടുത്തൽ
ആ എട്ട് മാസം നടന്നത്! എലിസബത്ത് ജീവൻ നൽകാൻ തയ്യാറായ ആ നിമിഷം! ബാല അവളോട് പറഞ്ഞത്… ആദ്യ വെളിപ്പെടുത്തൽ
ആദ്യഭാര്യയുമായി വേര്‍പിരിഞ്ഞ് ഏട്ട് വര്‍ഷത്തിന് ശേഷമാണ് ബാല രണ്ടാം വിവാഹം കഴിച്ചത്. ഒറ്റയ്ക്ക് കഴിഞ്ഞ സമയത്ത് സിനിമകള്‍ക്കൊപ്പം സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലാം സജീവമായിരുന്നു താരം. വിവാഹത്തിന് പിന്നാലെ കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറയുകയാണ് ബാലയും എലിസബത്തും.
ഇപ്പോഴിതാ വിവാഹ ശേഷം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആദ്യം പ്രൊപ്പോസ് ചെയ്തത് താനാണെന്ന് പറയുകയാണ് എലിസബത്ത്. അദ്ദേഹത്തിന്‌റെ ആരാധികയായ താന്‍ ഫേസ്ബുക്കിലൂടെയാണ് ഇഷ്ടം പറഞ്ഞത് എന്ന് എലിസബത്ത് വെളിപ്പെടുത്തി.
‘ഞാന്‍ ആദ്യം തന്നെ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഞാന്‍ ഡോക്ടറാണ്, എന്റെ കാര്യങ്ങളെല്ലാം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ബാല ചേട്ടനെ എനിക്ക് പണ്ട് തൊട്ടെ ഇഷ്ടമായിരുന്നു. അദ്ദേഹത്തോട് ഇഷ്ടം പറയണം എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അന്ന് തുറന്നു പറഞ്ഞത്. ഇഷ്ടം പറഞ്ഞ് നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ കല്യാണത്തിലേക്ക് പോവാം. ഇല്ലെങ്കില്‍ ഫാന്‍സിന്‌റെ വട്ട് എന്ന രീതിയില്‍ ഒഴിവാക്കി വിടാം എന്നുമാണ് അന്ന് പറഞ്ഞതെന്ന് എലിസബത്ത് പറഞ്ഞു.
എലിസബത്ത് ആദ്യം ഇഷ്ടം പറഞ്ഞപ്പോള്‍ താന്‍ ദേഷ്യപ്പെടുകയാണ് ചെയ്തതെന്ന് ബാല പറഞ്ഞു. ഞാന്‍ എന്‌റെ മോള്‍ക്ക് വേണ്ടിയിട്ടാണ് ജീവിക്കുന്നത് എന്ന് ഇവളോട് പറഞ്ഞു. കല്യാണത്തിന് താല്‍പര്യമില്ലെന്നും അറിയിച്ചു. പിന്നെ കുറച്ച് കുറച്ച് സംഭാഷണം ഞങ്ങള്‍ തമ്മിലുണ്ടായ സമയത്തും അവളെ ഉപദേശിക്കുകയാണ് താന്‍ ചെയ്തതെന്നും ബാല പറഞ്ഞു. ‘താടിയും മുടിയുമൊക്കെ വെച്ച് എനിക്ക് ഇപ്പോ അത്രയ്ക്കും ഗ്ലാമറൊന്നും ഇല്ല. നീ നല്ല സുന്ദരിയാണ്. പൃഥ്വിരാജിനെ പോലെയോ, മറ്റ് ഏതെങ്കിലും ഹിന്ദി നടന്മാരെയോ പോലുളള ആളെ കല്യാണം കഴിച്ചാല്‍ നന്നായിരിക്കും നിന്‌റെ ജീവിതം എന്ന് ഞാന്‍ ഉപദേശിച്ചു.
എന്നാല്‍ ഏട്ട് മാസത്തോളം ഞാന്‍ പലതരത്തില്‍ ചീത്ത പറഞ്ഞിട്ടും അവള്‍ ഒന്നും തിരിച്ച് പറഞ്ഞില്ല, അവള്‍ വളരെ പാവമാണെന്ന് എനിക്ക് മനസിലായി, ബാല പറഞ്ഞു. ആ സമയത്തും എനിക്ക് മകളാണ് വലുത്, ഞാനൊരു അച്ഛനാണ്, എന്നെ എന്തിനാണ് നിനക്ക് എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി എന്റെ മനസില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നുണ്ട്. പിന്നെ എനിക്ക് വേണ്ടി ജീവന്‍ കൊടുക്കാന്‍ വരെ തയ്യാറാണെന്ന് ഇവള്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ നീ ജീവന്‍ ഒന്നും കൊടുക്കേണ്ട കാര്യമില്ല, മറ്റൊരു ജീവനെ തന്നാല്‍ മതി, ബാല ചിരിയോടെ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം തന്റെ ഭാര്യ എലിസബത്തിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചിലർ പണം കൊടുത്ത് മോശം കമന്റുകൾ എഴുതിക്കുന്നതായി ബാല
കഴിഞ്ഞ ദിവസമായിരുന്നു എലിസബത്തിന്റെ ജന്മദിനം . പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ബാല ഫെയ്സ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു. എന്നാൽ വിഡിയോയ്ക്ക് ചിലർ മോശം കമന്റുകളുമായി എത്തി. ഇതിന് മറുപടിയുമായി മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്ത് ബാല എത്തിയിരുന്നു. ഇത് തന്റെ അവസാന താക്കീതാണ് എന്ന കുറിപ്പോടെയാണ് ബാല വിഡിയോ പങ്കു വെച്ചത് തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകൾ പണം കൊടുത്ത് എഴുതിച്ചതാണെന്നുമാണ് ബാല പറയുന്നത്. തന്നെക്കുറിച്ച് മോശം പറഞ്ഞോളൂ, പക്ഷേ എലിസബത്തിനെക്കുറിച്ച് പറയുന്നത് തെറ്റാണ്. അവർക്ക് മീഡിയയുടെ രീതികൾ അറിയില്ല. കമന്റിടുന്നതിനു പകരം നേരിൽ വരുകയോ, നമ്പർ തരുകയോ ചെയ്താൽ സംസാരിക്കാമെന്നായിരുന്നു ബാല പറഞ്ഞത്
അതേസമയം അഭിനയ രംഗത്ത് ഇപ്പോഴും സജീവമാണ് ബാല. രജനീകാന്തിന്‌റെ അണ്ണാത്തെയില്‍ ഒരു പ്രധാന റോളില്‍ ബാലയും എത്തുന്നു. സഹോദരന്‍ സിരുത്തൈ ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ബിലാല്‍ ആണ് നടന്‌റെതായി പ്രഖ്യാപിക്കപ്പെട്ട സിനിമ. എന്നാല്‍ സിനിമ മാറ്റിവെച്ചിരിക്കുകയാണ്.
