Connect with us

നിന്നെക്കാളും എനിക്കിഷ്ടം കൂടുതല്‍ മകളോടാണ്, എലിസബത്തിന്റെ ആ മറുപടി! ബാല ഞെട്ടിച്ചു… അമ്പരന്ന് ആരാധകർ

Malayalam

നിന്നെക്കാളും എനിക്കിഷ്ടം കൂടുതല്‍ മകളോടാണ്, എലിസബത്തിന്റെ ആ മറുപടി! ബാല ഞെട്ടിച്ചു… അമ്പരന്ന് ആരാധകർ

നിന്നെക്കാളും എനിക്കിഷ്ടം കൂടുതല്‍ മകളോടാണ്, എലിസബത്തിന്റെ ആ മറുപടി! ബാല ഞെട്ടിച്ചു… അമ്പരന്ന് ആരാധകർ

നടന്‍ ബാലയുടെ രണ്ടാം വിവാഹം സംബന്ധിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോഴും സോഷ്യൽ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഡോക്ടറായ എലിസബത്തും ബാലയും നേരത്തെ വിവാഹിതര്‍ ആയെങ്കിലും സെപ്റ്റംബര്‍ അഞ്ചിനാണ് റിസപ്ഷന്‍ നടന്നത്. സിനിമയില്‍ നിന്നുള്ള വളരെ ചുരുക്കം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങുകൾ നടന്നത് . വിവാഹ ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എലിസബത്തിനെ വിവാഹം കഴിക്കാനുള്ള കാരണത്തെ കുറിച്ചും കുടുംബ ജീവിതം നന്നായി കൊണ്ട് പോവാനുള്ള കാര്യങ്ങളെ കുറിച്ചും ബാല തുറന്ന് സംസാരിക്കുന്നു

എലിസബത്തിനെ അപേക്ഷിച്ച് കൂടുതല്‍ പൊസസീവ് താന്‍ ആണെന്നാണ് ബാല പറയുന്നത്. സമാധാനം കൂടുതല്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് ഇവളെ കെട്ടിയത്. വളരെ ചെറിയ കാര്യത്തിനാണെങ്കില്‍ പോലും ടെന്‍ഷന്‍ അടിക്കുന്നത് എലിസബത്താണ്. എട്ട് വര്‍ഷത്തോളം ഒറ്റയ്ക്ക് ഇരുന്ന മനുഷ്യനാണ്. വേറെ ആരും ഉണ്ടായിരുന്നില്ല. അന്നേരം എന്റെ സുഹൃത്തുക്കളായിരുന്നു സപ്പോര്‍ട്ട് നല്‍കിയത്. അവരെ ആരെയും ഞാന്‍ മറക്കില്ലെന്നും താരം പറയുന്നു.

ജീവിതത്തില്‍ എത്ര പൈസയോ എത്ര മാര്‍ക്കറ്റ് വാല്യൂവോ പ്രശസ്തിയോ ഉണ്ടെന്ന് പറഞ്ഞാലും പരസ്പരമുള്ള ചേര്‍ച്ച ഉണ്ടാവണം. അത് സുഹൃത്തോ മാതാപിതാക്കളോ കെട്ടിയ ഭാര്യ ആരാണെങ്കിലും ശരി ചേര്‍ച്ച കൃത്യമായിരിക്കണം. എത്ര വേണമെങ്കിലും കഴിവ് ഉണ്ടായിരുന്നാലും എത്ര വേണമെങ്കിലും ആസ്തി ഉണ്ടെങ്കിലും ചേര്‍ച്ച ഇല്ലെങ്കില്‍ എല്ലാം തീര്‍ന്നു. പിന്നെ ദൈവത്തിന്റെ അനുഗ്രഹം തിരിച്ച് കൊണ്ട് വരണം. എന്റെ മകള്‍ക്ക് കൊടുത്തിരുന്നതും ഇപ്പോഴുള്ളതുമായ സ്‌നേഹം എത്രയാണെന്നും എനിക്കെന്ത് മാത്രം വേദന ഉണ്ടായിരുന്നതെന്ന് എനിക്കേ അറിയുകയുള്ളു.

ഇപ്പോള്‍ വിവാഹം കഴിഞ്ഞു. എലിസബത്തിനോട് നിന്നെക്കാളും എനിക്കിഷ്ടം കൂടുതല്‍ മകളോടാണെന്ന് പറയും. അതുകൊണ്ടാണ് എനിക്ക് നിങ്ങളെ ഇഷ്ടമെന്ന് അവള്‍ തിരിച്ച് പറയും. അങ്ങനൊരു വിശാല മനസാണ്. നമ്മുടെ ഫീലിങ്‌സ് എന്താണെന്ന് അറിയാന്‍ പറ്റുന്ന ആളാണ്. നമുക്ക് കറക്ട് ആയിട്ടുള്ള ആളെ തിരഞ്ഞെടുക്കുക. അത് കറക്ട് ആയി ഇരിക്കുകയാണെങ്കില്‍ ജീവിതം മുകളിലേക്ക് പോവും. നെഗറ്റീവ് ആയിട്ടുള്ളവരെ കളഞ്ഞേക്കണം അതാണ് ജീവിതം മുന്നോട്ട് നന്നായി കൊണ്ട് പോവാനുള്ള മാര്‍ഗമെന്നാണ് ബാല പറയുന്നത്.

അതേ സമയം ബാലയ്ക്കും പ്രിയതമയ്ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. തെറ്റിദ്ധാരണകളും സംശയവും പരസ്പരം ചെറിയ ചെറിയ കലഹവും എല്ലാ കുടുംബ ജീവിതത്തിലും കാണും. അതെല്ലാം മറന്നു നല്ല കുടുംബ നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഒപ്പം ആദ്യ വിവാഹബന്ധത്തിലെ പാളിച്ചകള്‍ ഇവിടെയും സംഭവിക്കാതെ ഇരിക്കാന്‍ നോക്കണമെന്നും ആദ്യ ഭാര്യയെ മറ്റുള്ളവര്‍ കുറ്റം പറയുന്നത് കൂടി അവസാനിപ്പിക്കണമെന്നും ഒരു ആരാധിക പറയുന്നു.

വിവാഹത്തിന് പിന്നാലെ ഭാര്യയ്ക്ക് പുതിയ ആഢംബര വാഹനം ബാല സമ്മാനിച്ചിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു സര്‍പ്രൈസ് സമ്മാനം ബാല നൽകി. എലിസബത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അമ്മായിയമ്മയെ കൊണ്ട് തന്നെ കിടിലനൊരു സമ്മാനം നല്‍കുന്ന വീഡിയോയുമായിട്ടാണ് ബാല എത്തിയത്

സെപ്റ്റംബര്‍ അഞ്ചിന് റിസപ്ഷന്‍ ആയിരുന്നു. എല്ലാവരെയും വിളിക്കാന്‍ പറ്റിയില്ല. ഇപ്പോള്‍ ഞാന്‍ ചെന്നൈയിലാണ് ഉള്ളത്. സെപ്റ്റംബര്‍ എട്ടിന് കുറച്ച് വിശേഷങ്ങള്‍ ഉണ്ട്. ഭാര്യ എലിസബത്തിന്റെ പിറന്നാള്‍ ആണ്. അന്നേ ദിവസം ഞാന്‍ സമ്മാനമായി കൊടുക്കുന്നത് എന്താണെന്ന് അറിയേണ്ടേ എന്ന് ചോദിച്ച ബാല എലിസബത്തിനെ കെട്ടിപ്പിടിച്ച് ഞാന്‍ തന്നെയാണ് ആ സമ്മാനമെന്ന് പറയുന്നു. പക്ഷേ അത് പോരെന്ന് സൂചിപ്പിച്ച് അമ്മയോട് സമ്മാനം കൊടുക്കാന്‍ പറഞ്ഞു. മരുമകള്‍ക്ക് വേണ്ടി എന്താണ് വാങ്ങി വെച്ചത് അത് എടുത്ത് കൊടുക്കാന്‍ പറഞ്ഞു.

അങ്ങനെ അമ്മയുടെ കൈയില്‍ നിന്ന് തന്നെ സ്വര്‍ണത്തിന്റെ നെക്ലേസും കമ്മലുകളും എലിസബത്തിന് സമ്മാനമായി കൊടുത്തിരിക്കുകയാണ്. വീഡിയോയ്ക്ക് ഇടയില്‍ സന്തോഷമായോ എന്നും പ്രായമെത്രയായി എന്ന് കൂടി ബാല ചോദിക്കുന്നുണ്ട്. ഹാപ്പി ആണെന്നും പ്രായം ഇരുപത്തിയേഴ് വയസാണെന്നും എലിസബത്ത് സൂചിപ്പിക്കുന്നു. പിന്നാലെ അമ്മയുടെ പ്രായം എത്രയാണെന്ന് ചോദിക്കുമ്പോള്‍ അറുപത്തിയൊന്‍പത് വയസാണെന്ന് പറയുന്നു. അതേ സമയം ബാലയുടെ പ്രായം എത്രയാണെന്ന് ഭാര്യ തിരിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ജനിച്ചിട്ടേ ഇല്ലന്നായിരുന്നു മറുപടി. ചെറിയ ചെറിയ സന്തോഷങ്ങള്‍. അതാണ് ജീവിതം എന്ന് കൂടി പറഞ്ഞാണ് ബാല വീഡിയോ അവസാനിപ്പിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top