വാഴപ്പിണ്ടി കഴിക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്; പൃഥ്വിരാജിനും സംവിധായകന് ആഷിഖ് അബുവിനും ഈ ജ്യൂസ് നിര്‍ദേശിക്കുന്നു; ടി സിദ്ദിഖ്
വാഴപ്പിണ്ടി കഴിക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്; പൃഥ്വിരാജിനും സംവിധായകന് ആഷിഖ് അബുവിനും ഈ ജ്യൂസ് നിര്‍ദേശിക്കുന്നു; ടി സിദ്ദിഖ്
വാഴപ്പിണ്ടി കഴിക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്; പൃഥ്വിരാജിനും സംവിധായകന് ആഷിഖ് അബുവിനും ഈ ജ്യൂസ് നിര്‍ദേശിക്കുന്നു; ടി സിദ്ദിഖ്
പൃഥ്വിരാജും സംവിധായകന് ആഷിഖ് അബുവും ‘വാരിയംകുന്നന്’ സിനിമയില്‍ നിന്നും പിന്മാറിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദിഖ്. പൃഥ്വിരാജിനും ആഷിഖിനും വാഴപ്പിണ്ടി ജ്യൂസ് നിര്‍ദേശിക്കുന്നു എന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ടി സിദ്ദിഖ് പറയുന്നത്.
ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു
”വാഴപ്പിണ്ടി കഴിക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാമെന്നും. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടന് പൃഥ്വിരാജിനും സംവിധായകന് ആഷിഖ് അബുവിനും ഈ ജ്യൂസ് നിര്‍ദേശിക്കുന്നു” എന്നാണ് സിദ്ദിഖ് കുറിച്ചിരിക്കുന്നത്.
നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ആഷിഖ് അബുവും പൃഥ്വിരാജും ചിത്രത്തില്‍ നിന്നും പിന്മാറിയത്. 2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.
പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്, അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...