ജനപ്രിയ താരം ജയസൂര്യ ഇന്ന് തൻ്റെ നാൽപ്പത്തിമൂന്നാം പിറന്നാളാഘോഷിക്കുകയാണ്. ആരാധകരും സിനിമാ മേഖലയിലെ താരത്തിൻ്റെ സുഹൃത്തുക്കളുമൊക്കെ ചേർന്നാണ് ഈ പിറന്നാളാഘോമാക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ താരത്തിന് ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയിരുന്നത്. ഇപ്പോഴിതാ ജയസൂര്യക്ക് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായിക റിമി ടോമി.
ഇരുപത്തിരണ്ട് വർഷം മുമ്പ് ഞാൻ ഏഞ്ചല്‍ വോയിസില്‍ പാടുമ്പോൾ പരിചയപ്പെട്ട ഒരു ചേട്ടൻ എന്താണ് ചെയ്യണേന്നു ചോദിച്ചപ്പോൾ ആങ്കറിംഗ് എന്ന് പറഞ്ഞു. ഞാൻ അന്ന് ആരാധനയോടെ നോക്കി. ഇന്നും അതിലേറെ ആരാധനയോടെ സ്നേഹത്തോടെ പറയുന്നു സന്തോഷജന്മദിനം ജയേട്ടോ എന്നാണ് റിമി ടോമി എഴുതിയിരിക്കുന്നത്. ഇനി അങ്ങോട്ടും ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ ഞങ്ങളെ സന്തോഷിപ്പിക്കുക ഒപ്പം ആയുസും ആരോഗ്യവും ദൈവം തരട്ടെയെന്നും റിമി ടോമി കുറിച്ചു. ജയസൂര്യയുടെ ഒരു ഫോട്ടോയും റിമി ടോമി ഷെയര്‍ ചെയ്തിട്ടുണ്ട്
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...