Malayalam
പുറം ലോകം കാണുന്നത് അതാണ്! ഭാര്യയ്‌ക്കൊപ്പം പൊതുവേദിയിൽ ബാല.. ആദ്യമായി ആ നടുക്കുന്ന വെളിപ്പെടുത്തൽ
പുറം ലോകം കാണുന്നത് അതാണ്! ഭാര്യയ്‌ക്കൊപ്പം പൊതുവേദിയിൽ ബാല.. ആദ്യമായി ആ നടുക്കുന്ന വെളിപ്പെടുത്തൽ
മലയാളികളുടെ പ്രിയ താരമാണ് ബാല. സിനിമാ ജീവിതം പോലെ തന്നെ ബാലയുടെ സ്വകാര്യ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഗായിക അമൃതയായിട്ടുള്ള വിവാഹവും വിവാഹമോചനവും എല്ലാം മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഒടുവിൽ ബാല രണ്ടാമത് വിവാഹിതനാകുകയും ചെയ്തു
ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും റിപ്പോർട്ടുകൾ വന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എല്ലുവിനെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു. ഇതിന് പിന്നാലെ ബാലയുടെയും എല്ലുവിൻേറയും വിശേഷങ്ങളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഇപ്പോള്‍ ഭാര്യ എലിസബത്തിനൊപ്പമുള്ള നിരവധി ഫോട്ടോസും വീഡിയോസും ബാല തന്നെയാണ് പുറത്ത് വിട്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി ഒരു പൊതുവേദിയിലെത്തിയ താരം തന്റെ കണ്ണിന് കാഴ്ച കുറവുള്ളതിനെ കുറിച്ച് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം മറ്റുള്ളവരെ സഹായിക്കാനുള്ള തീരുമാനത്തെ കുറിച്ചും താരം പറയുന്നു
ബാലയുടെ വാക്കുകളിലേക്ക്…
എനിക്ക് വലത്തേ കണ്ണിന് കാഴ്ച അത്രയും ഇല്ല. എങ്കിലും ഞാനിവിടെ വന്ന് നില്‍ക്കുന്നത് ഒരു സിനിമ താരം ആയിട്ടല്ല. നിങ്ങളുടെ കുടുംബത്തിലെ ഒരാളായിട്ടാണ്. ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്യാം. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ചെയ്യുക. എന്റെ ചിന്തകളൊക്കെ സത്യമായിരുന്നു. ഞാന്‍ ചിന്തിച്ചത് ശരിയുമാണ്. ഇന്നേ വരെ എത്ര ഓപ്പറേഷന്‍, എത്ര വീട്, എത്ര കടകള്‍, എത്ര പേരെ സഹായിക്കാന്‍ പറ്റി. ഇതൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന് ചിന്തിക്കാതെ ചെയ്യാന്‍ പറ്റും എന്ന് തന്നെ ചിന്തിക്കണം. നല്ല മനുഷ്യന്‍ ആവാന്‍ ഒരുപാടൊന്നും ചെയ്യണ്ടേതില്ല. നല്ല മനുഷ്യാനണെന്ന് ചിന്തിച്ചാലും മതി. അങ്ങനെ ചിന്തിക്കുന്നവരാണ് ഇവരൊക്കെ.
ഷൂട്ടിങ്ങിന് പോവുമ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. വേദന, വേദന മാത്രമേയുള്ളു. പക്ഷേ പുറംലോകം കാണുന്നത് വേറൊന്നാണ്. സിനിമയിലാണ്. പൈസ ഉണ്ടാവുമെന്നാണ് കരുതുന്നത്. കര്‍ണാടകയില്‍ ഞാന്‍ ചികിത്സയ്ക്ക് വേണ്ടി പോയപ്പോള്‍ അവിടെ ഒരു മലയാളി സ്ത്രീ ഉണ്ടായിരുന്നു. ‘ഇത് ബാല അല്ലേ എന്ന് ചോദിച്ചു. എന്ത് പറ്റി ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍’ എനിക്കൊരു ആക്‌സിഡന്റ് പറ്റിയതാണെന്ന് തിരിച്ച് പറഞ്ഞു. അപ്പോള്‍ സിനിമാ താരങ്ങള്‍ക്കൊക്കെ അങ്ങനെ സംഭവിക്കുമോ എന്നായിരുന്നു അവര് ചോദിച്ചതെന്നാണ് ബാല പറയുന്നത്
അടുത്തിടെ ഒരു അമ്പലത്തിൽ നിന്നുള്ള വീഡിയോയിൽ കൂളിങ് ഗ്ലാസ് വെച്ചതിന് കാരണം കണ്ണിന് പരിക്ക് പറ്റിയത് കൊണ്ടാണെന്ന് താരം സൂചിപ്പിച്ചിരുന്നു. എന്തായാലും ബാലയ്ക്കും നവവധുവിനും എല്ലാവിധ ആശംസകളും അറിയിച്ചാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രം ‘അണ്ണാത്തെ’ യുടെസിനിമാ ചിത്രീകരണത്തിനിടെ ബാലയ്ക്ക് പരിക്ക് പറ്റിയിരുന്നു. ചിത്രത്തിൽ ബാലയും അഭിനയിക്കുന്നുണ്ട്. ലക്നൗവില്‍ വച്ച് നടന്ന ഷൂട്ടിങിലെ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോഴാണ് ബാലയുടെ കണ്ണിന് പരിക്കേല്‍ക്കുന്നത്. വലുത് കണ്ണിന് അടിയേറ്റു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്. ഈ അപകടത്തിന് ശേഷം താരത്തിന്റെ കാഴ്ചയ്ക്ക് കുഴപ്പം സംഭവിച്ചിരുന്നു എന്ന സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്.
