സജിതയെ ഓര്‍ക്കുന്നുണ്ടോ ‘ദിലീപിന്റെ ലക്കി സ്റ്റാറി’ ന്റെ പുതിയ വിശേഷങ്ങള്‍ ഇതൊക്കെ
മിനീസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ആണ് സജിതാ ബേട്ടി. ബാലതാരമായി സ്ക്രീനിലെത്തിയ സജിത വ്യത്യതസ്തമായ കഥാപാത്രങ്ങളുമായി ബിഗ്സ്ക്രീനിലും നിറഞ്ഞ് നിന്നിരുന്നു. വിവാഹ ശേഷം സീരിയലിലും സിനിമയിലും സജീവമായിരുന്ന സജിത കുറച്ച് നാളുകളായി അഭിനയരംഗത്തേയ്ക്ക് എത്തിയിരുന്നില്ല. എന്നാല്‍ മൂന്ന് വര്‍ഷമായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ബാലതാരമായി എത്തി എങ്കിലും തന്റെ പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ആയിരുന്നില്ല സജിത കൈകാര്യം ചെയ്തിരുന്നത്. സജിത ചെയ്ത വില്ലത്തി വേഷങ്ങളാണ് കൂടുതലും പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബിസിനസുകാരനായ ഭര്‍ത്താവ് ഷമാസിനും മകള്‍ ഇസ ഫാത്തിമയ്ക്കും ഒപ്പം സമയം ചെലവിടുകയാണ് സജിത ഇപ്പോള്‍. പുതിയ ചിത്രങ്ങളില്‍ സല്‍വാര്‍ ധരിച്ച് മനോഹരിയായാണ് സജിത എത്തിയിരിക്കുന്നത്. പൊതുവേ പര്‍ദ്ദയിലാണ് സജിതയെ കാണാറുള്ളത്.
കുറച്ചുകാലം ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്നു താരം. തന്റെ കൂടെ എന്തിനും ഏതിനും ഭര്‍ത്താവ് കൂടെ ഉണ്ട്. ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നുവോ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നുവെങ്കിലും ഞങ്ങള്‍ ഇപ്പോള്‍ നന്നായി പ്രണയിക്കുന്നുണ്ടെന്നും സജിത പറയുന്നു.
നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ തിരിച്ചെത്തും.
എന്നാല്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെയുള്ള ഒരു മടങ്ങിവരവ് ഉണ്ടാകില്ല. റീച്ചിനായി പലരും എന്നെ സൈഡ് റോളുകളില്‍ നിര്‍ത്തിയിട്ടുണ്ട്. നല്ല ശക്തമായ ഒരു കാഥാപാത്രം വരട്ടെ. അപ്പോള്‍ തീര്‍ച്ചയായും ഞാന്‍ സ്വീകരിക്കും. നിരവധിയാളുകള്‍ വിളിക്കുണ്ടെങ്കിലും ഞാന്‍ പ്രതീക്ഷിച്ച കഥാപത്രം ഇത് വരെയും കണ്ടില്ല. അത് കിട്ടിയാല്‍ ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്നും സജിത പറഞ്ഞു.
ദിലീപ് തന്നെ അദ്ദേഹത്തിന്റെ ലക്കി സ്റ്റാറായാണ് കാണുന്നതെന്നും അദ്ദേഹത്തിന്റെ ചിത്രത്തില്‍ ചെറിയ വേഷമാണെങ്കില്‍ പോലും ആ സിനിമ സൂപ്പര്‍ഹിറ്റ് ആകാറുണ്ടെന്നും സജിത പറയുന്നു. താരത്തിന്റെ ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടു കണ്ട്രീസ്, തെങ്കാശിപ്പട്ടണം, നാദിയ കൊല്ലപ്പെട്ട രാത്രിയില്‍, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങളില്‍ സജിത അഭിനയിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുക്കളയില്‍ ജോലിയുണ്ട് എന്ന ചിത്രത്തിലായിരുന്നു സജിത ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അറുപതോളം സീരിയലുകളില്‍ തിളങ്ങിയ സജിത അവസാനം ചെയ്ത മെഗാ പരമ്പര സീതയാണ്.
