Malayalam
ജീവിതം റബ്ബർ പോലെയാണ്, ഇരുവശങ്ങളിൽ നിന്ന് അധികം വലിക്കരുതെന്ന് ആരാധികയുടെ കമന്റ്; ബാലയുടെ മറുപടി വൈറൽ
ജീവിതം റബ്ബർ പോലെയാണ്, ഇരുവശങ്ങളിൽ നിന്ന് അധികം വലിക്കരുതെന്ന് ആരാധികയുടെ കമന്റ്; ബാലയുടെ മറുപടി വൈറൽ
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താല്‍പ്പര്യം കൂടുതല്‍ ആയിരുന്നു. പെട്ടന്നാണ് ബാലയും അമൃതയും തമ്മില്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകള്‍ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകര്‍ വാര്‍ത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
ഒടുവില്‍ തങ്ങള്‍ വേര്‍പിരിയാന്‍ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു. അടുത്തിടെ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള സൂചനകളും ബാല തുറന്ന് പറഞ്ഞിരുന്നു. ബാല രണ്ടാമതും വിവാഹിതനാവുന്നു എന്നാണ് ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകൾ വന്നത്. എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും പിന്നാലെ പുറത്ത് വന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു.
കഴിഞ്ഞ ദിവസം വിവാഹശേഷമുള്ള ആദ്യ ഓണാഘോഷത്തിന്റെ വീഡിയോയുമായിട്ടാണ് ബാല എത്തിയത്. ബാലയ്ക്ക് ഓണസദ്യ വിളമ്പി കൊടുക്കുന്ന ഭാര്യയെയാണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളത്.
”പ്രിയപ്പെട്ടവര്‍ക്ക് ഹാപ്പി ഓണം. കര്‍മ ഓണ്‍ലി വിന്‍സ് എന്നുമാണ് വീഡിയോയുടെ അവസാനം ബാല സൂചിപ്പിച്ചിരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പമുള്ള ആദ്യ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ക്ക് അത്തരമൊരു ക്യാപ്ഷന്‍ കൊടുത്തതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യ ഭാര്യയായ അമൃത സുരേഷുമായുള്ള ബന്ധത്തെ കുറിച്ചാണോ സൂചിപ്പിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ കൂടുതല്‍ സന്തുഷ്ടനാണിപ്പോഴെന്ന് ബാല പറയാതെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്
ബാലയുടെ വിവാഹം ചർച്ചയാവുമ്പോൾ നടന്റെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സുഖമില്ലാത്ത വ്യക്തിയ്ക്ക് വീട് വെച്ച് നൽകിയതിനെ കുറിച്ചാണ് നടൻ വീഡിയോയിൽ പറയുന്നത്. 26ാം തീയതിയാണ് താക്കോൽ കൈമാറുന്നതെന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ് ബാല. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നടന്റെ വീഡിയോക്ക് ലഭിച്ച ഒരു കമന്റാണ്. ഇതിന് ബാലയും മറുപടി നൽകിയിട്ടുണ്ട്.
ബാലയുടെ പുതിയ വീഡിയോയ്ക്കൊപ്പം തന്നെ ഇരുവരുടേയും സംഭാഷണങ്ങളും വൈറലായിട്ടുണ്ട്.” ജീവിതം എന്ന് പറയുന്നത് റബ്ബർ പോലെയാണ്. ഇരുവശങ്ങളിൽ നിന്ന് അധികം വലിക്കരുതെന്നായിരുന്നു ആരാധികയുടെ കമന്റ്. ഇതിന് നടൻ മറുപടി നൽകിയിട്ടുണ്ട്. ” നിങ്ങളും” എന്നായിരുന്നു നടന്റെ മറുപടി . ഇതിനും ബാലയ്ക്ക് മറുപടി നൽകിയിട്ടുണ്ട്. ബാല പ്രതികരിച്ചതിന് നന്ദി പറഞ്ഞ് കൊണ്ടാണ് ആരാധകിയുടെ മറുപടി.” അതേ, ഞാൻ ഇത് 40 കഴിഞ്ഞപ്പോഴാണ് മനസ്സിലാക്കിയത്. അതിനാൽ ഇത് ഞാൻ എല്ലാവരിലേയ്ക്കും ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു. ഭൂതകാലത്തെ മറന്ന് സന്തോഷത്താടെ ജീവിക്കുക. കൂടാതെ മറ്റുള്ളവരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കണമെന്നും ആരാധിക കുറിച്ചു. ബാലയ്ക്ക് നല്ലൊരു ജീവിതവും ആശംസിക്കുന്നുണ്ട്’. സമ്മിശ്രപ്രതികരണമാണ് നടന്റെ പുതിയ പോസ്റ്റിന് ലഭിക്കുന്നത്.
ബാലയുടെ വിവാഹത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യം കനക്കുമ്പോൾ മറ്റൊരു മറ്റൊരു പോസ്റ്റും അമൃതയുടേതായി പ്രത്യക്ഷപ്പെട്ടുണ്ട്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഗായികയുടെ പുതിയ പോസ്റ്റെന്നാണ് ആരാധകർ പറയുന്നത്. മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടുള്ള അമൃതയുടെ പോസ്റ്റ് ചർച്ചയായിട്ടുണ്ട്. ”ബാലയ്ക്കുള്ള കൊട്ടാണ്” ഇതെന്നാണ് ആരാധകർ പറയുന്നത്.
പാപ്പു : “അമ്മക്ക് ഓണത്തിന് എന്താ ഏറ്റവും ഇഷ്ട്ടം ? …” “പപ്പൂന്റെ ഉമ്മ ” പാപ്പു : “”അപ്പൊ എന്നെ മാത്രം മതിയോ …?” ” പാപ്പൂനെ മാത്രം മതി… ” പാപ്പു : ” 🥰 എന്റെ ചക്കര അമ്മക്ക്, എന്റെ ചക്കര ഉമ്മ” . ഇതിൽ കൂടുതൽ ജീവിതത്തിൽ എന്താണ് വേണ്ടത്. അവൾ എന്നെ പൂർണ്ണയാക്കുന്നു എന്നായിരുന്നു പോസ്റ്റ്. ഇതും സോഷ്യൽ മീഡിയയിൽ വൈറാലായിട്ടുണ്ട്.
എന്നാൽ ഈ പോസ്റ്റിന് പിന്നാലെ വന്ന മറുപടികളില്‍ കൂടുതലും താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ആയിരുന്നു. കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി എന്നൊരാൾ കമന്റ്റിട്ടപ്പോൾ ഞാൻ കാത്തു സൂക്ഷിച്ച മാമ്പഴം ആണ് എന്റെ മകൾ സഹോദരാ. എന്നും അമൃത മറുപടി നൽകി.
അതേസമയം ബാലയുടെ വിവാഹത്തിന് പിന്നാലെ ബാലയുടെ അമൃതയുടെ ആദ്യ മറുപടിയാണ് ഇതെന്ന് സോഷ്യൽമീഡിയയുടെ വാദം. പാപ്പൂനെ മാത്രം മതി…എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം.അപ്പോൾ ഇനി അമൃതയ്ക്ക് മറ്റൊരു വിവാഹം ഉണ്ടാകില്ലെന്ന് പറയാതെ പറയുകയാണ് അമൃതയെന്നും ആരാധകർ പറയുകയാണ്.
