Connect with us

കാവ്യയ്ക്കും മഹാലക്ഷ്മിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി,പത്മസരോവരത്തില്‍ വന്‍ ഓണാഘോഷം സാരിയിൽ അതീവ സുന്ദരിയായി മീനാക്ഷി ‘മഞ്ജുവിന്റെ തനിപ്പകർപ്പ്’; ചിത്രം വൈറൽ

Malayalam

കാവ്യയ്ക്കും മഹാലക്ഷ്മിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി,പത്മസരോവരത്തില്‍ വന്‍ ഓണാഘോഷം സാരിയിൽ അതീവ സുന്ദരിയായി മീനാക്ഷി ‘മഞ്ജുവിന്റെ തനിപ്പകർപ്പ്’; ചിത്രം വൈറൽ

കാവ്യയ്ക്കും മഹാലക്ഷ്മിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി,പത്മസരോവരത്തില്‍ വന്‍ ഓണാഘോഷം സാരിയിൽ അതീവ സുന്ദരിയായി മീനാക്ഷി ‘മഞ്ജുവിന്റെ തനിപ്പകർപ്പ്’; ചിത്രം വൈറൽ

മലയാളികളുടെ ഇഷ്ട്ട താര കുടുംബമാണ് ദിലീപിന്റെത്. ദിലീപ്, കാവ്യാ മാധവൻ,മീനാക്ഷി, മഹാലക്ഷ്മി ഇവരുടെയൊക്കെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് പ്രേത്യകത താല്പര്യമാണ്. ഇപ്പോൾ ഇതാ താരകുടുംബത്തിലെ ഓണാഘോഷത്തിനിടയിലെ ചിത്രങ്ങളാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

സെറ്റ് സാരിയില്‍ അതീവ സുന്ദരിയായുള്ള ഫോട്ടോയായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തത്. പതിവ് പോലെ തന്നെ മനോഹരമായാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തതും. പതിവിന് വിപരീതമായി ഇത്തവണ മഹാലക്ഷ്മിക്കൊപ്പമുള്ള ഫോട്ടോയും മീനാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓണപ്പൂക്കളത്തിന് മുന്നില്‍ വെച്ചായിരുന്നു മീനാക്ഷിയും മഹാലക്ഷ്മിയും ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

നിമിഷനേരം കൊണ്ടായിരുന്നു മീനാക്ഷിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്. താരങ്ങളും ആരാധകരുമെല്ലാം ക്യൂട്ട് ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. കുറച്ച് ലേറ്റാണ്, എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍ എന്നായിരുന്നു മീനാക്ഷിയുടെ ക്യാപ്ഷന്‍.

മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിത പ്രമോദ്. ഇത്തവണയും മീനൂട്ടിയുടെ ഫോട്ടോയ്ക്ക് കമന്റുമായി നമിത എത്തിയിട്ടുണ്ട്. ലിറ്റില്‍ ഡോറ ബുജി റിപ്പോര്‍ട്ടിംഗെന്നായിരുന്നു നമിത പറഞ്ഞത്. സ്‌മൈലിയിലൂടെ നമിതയുടെ കമന്റിന് മീനാക്ഷി മറുപടി നല്‍കിയിരുന്നു. അവന്തിക രഞ്ജിത്തും ഫോട്ടോയ്ക്ക് കീഴില്‍ കമന്റുമായെത്തിയിരുന്നു.

ദിലീപിന്റെയു മക്കളുടേയും മാത്രമല്ല കാവ്യ മാധവന്റെ ചിത്രങ്ങളും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായി മാറിയിരുന്നു. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായി പൂക്കളമിടുന്ന കാവ്യ മാധവന്റെ ഫോട്ടോയാണ് വൈറലായി മാറിയത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും താരങ്ങളുടെ വിവാഹത്തിലും, സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലുമെല്ലാം കാവ്യ മാധവന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്.

ഓണപ്പൂക്കളത്തില്‍ മുന്നില്‍ നിന്നും ഓണാശംസ നേര്‍ന്നുള്ള വീഡിയോയുമായി ദിലീപും എത്തിയിരുന്നു. പൂക്കളുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു ദിലീപിന്റെ വേഷം. ചാനലുകളിലെ ഓണപ്പരിപാടികളിലും ദിലീപ് സജീവമായി പങ്കെടുത്തിരുന്നു. പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനില്‍ ദിലീപ് അഭിനയിച്ച ഗാനം പുറത്തുവന്നത് അടുത്തിടെയായിരുന്നു.

അടുത്തിടെയായിരുന്നു മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. മീനൂട്ടിയുടെ വരവിനെ സ്വാഗതം ചെയ്ത് സുഹൃത്തുക്കള്‍ എത്തിയിരുന്നു. ചിത്രങ്ങളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്ത് താരപുത്രി സജീവമാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top