Malayalam
ഓണപ്പുടവയിൽ അനുപമ പരമേശ്വരൻ തിളങ്ങിയപ്പോൾ സ്പെഷ്യൽ ക്രെഡിറ്റ് പൂർണിമയ്ക്കാണ് ; പുത്തൻ സ്റ്റൈലിൽ ഓണം ആഘോഷിച്ച് താരങ്ങൾ !
ഓണപ്പുടവയിൽ അനുപമ പരമേശ്വരൻ തിളങ്ങിയപ്പോൾ സ്പെഷ്യൽ ക്രെഡിറ്റ് പൂർണിമയ്ക്കാണ് ; പുത്തൻ സ്റ്റൈലിൽ ഓണം ആഘോഷിച്ച് താരങ്ങൾ !

കൊറോണക്കിടയിലും മലയാളികൾ ആഘോഷമാക്കാൻ ശ്രമിക്കുകയാണ് ഈ വർഷത്തെ ഓണക്കാലം. കോവിഡിനെ തുടർന്ന് ആഘോഷങ്ങൾക്ക് അൽപം കുറവ് വന്നെങ്കിലും ഓൺലൈൻ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ലോകത്തെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. നാലുചുവരുകൾക്കുള്ളിൽ ഓണം ചുരുങ്ങിയെങ്കിലും സന്തോഷത്തിന് കുറവൊന്നും വരുത്തിയിട്ടില്ല.
പുതു വസ്ത്രങ്ങൾ അണിഞ്ഞ് ഓണം ആശംസിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയ നിറയെ. താരങ്ങളും ഓണപ്പുടവയണിഞ്ഞ് എത്തിയതോടെ സോഷ്യൽ മീഡിയയിൽ തന്നെ ഓണം കെങ്കേമമായി. ഓണാശംസകളുമായി സോഷ്യൽമീഡിയയിൽ സജീവമാണ് എല്ലാ താരങ്ങളും.
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ മേരിയായി പിന്നീട് തെന്നിന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് അനുപമ പരമേശ്വരൻ.ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ഓണം സ്പെഷ്യൽ ചിത്രങ്ങളുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. ചുവന്ന ബ്ലൗസിനൊപ്പം സെറ്റ് സാരിയുമുടുത്ത് മലയാള തനിമയിലാണ് താരം എത്തിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് പൂർണിമ ഇന്ദ്രജിത്തിനും പ്രത്യേക ക്രെഡിറ്റ് ഉണ്ട്. കാരണം മറ്റൊന്നുമല്ല, പൂർണിമയുടെ ഉടമസ്ഥതയിലുള്ള പ്രാണയിൽ നിന്ന് ഡിസൈൻ ചെയ്ത വേഷമാണ് അനുപമ ധരിച്ചിരിക്കുന്നത്. പൂർണ്ണിമയുടെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.
about anupama
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...