Connect with us

അമൃതയുടെ തിരുവോണസമ്മാനം, ആ ആശംസാ പോസ്റ്റ്! തൊട്ട് പിന്നാലെ ബാലയെക്കുറിച്ച് കമന്റ്! സഹികെട്ടതോടെ….വായടപ്പിക്കുന്ന മറുപടിയുമായി!

Malayalam

അമൃതയുടെ തിരുവോണസമ്മാനം, ആ ആശംസാ പോസ്റ്റ്! തൊട്ട് പിന്നാലെ ബാലയെക്കുറിച്ച് കമന്റ്! സഹികെട്ടതോടെ….വായടപ്പിക്കുന്ന മറുപടിയുമായി!

അമൃതയുടെ തിരുവോണസമ്മാനം, ആ ആശംസാ പോസ്റ്റ്! തൊട്ട് പിന്നാലെ ബാലയെക്കുറിച്ച് കമന്റ്! സഹികെട്ടതോടെ….വായടപ്പിക്കുന്ന മറുപടിയുമായി!

പിന്നണി ഗായികയായി എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ് അമൃത സുരേഷ്. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്ത ശേഷമാണ് അമൃത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഐഡിയ സ്റ്റാർ സിംഗറിലെ വിജയി ആകാൻ സാധിച്ചില്ലെങ്കിലും അമൃതയുടെ ശബ്ദം പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. അമൃതയ്ക്കൊപ്പം സഹോദരി അഭിരാമിയും സ്റ്റേജ് ഷോകളിൽ സജീവമാണ്.

2010 ൽ ആയിരുന്നു ബാലയുടേയും അമൃതയുടേയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ബാലയെ വിവാഹം ചെയ്തതോടെ ഇരുവരുടെയും കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താല്‍പ്പര്യം കൂടുതല്‍ ആയിരുന്നു. ഇവര്‍ക്കൊരു പെണ്‍കുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ പെട്ടന്നായിരുന്നു ബാലയും അമൃതയും തമ്മില്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്.

വെറും ഗോസിപ്പുകള്‍ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകര്‍ വാര്‍ത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ തങ്ങള്‍ വേര്‍പിരിയാന്‍ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു.ഇപ്പോള്‍ ബാലയും അമൃതയും ഔദ്യോഗികപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുകയാണ്. ഇവരുടെ ഏക മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ് താമസം. തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

അമൃത സുരേഷ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പാട്ടുകളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ചാണ് അമൃത എത്താറുള്ളത്. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ശക്തമായ ഭാഷയിലാണ് അമൃത മറുപടി നല്‍കാറുള്ളത്. ഓണാശംസ പങ്കിട്ടുള്ള പോസ്റ്റുകള്‍ക്ക് കീഴിലും ചര്‍ച്ചയായത് മുന്‍ഭര്‍ത്താവിന്റെ കാര്യമായിരുന്നു.

നാളെ നമ്മുടെ പൊന്നോണം, തിരുവോണം.. തിരുവോണം വരവേൽക്കാനായി ഞാനും കാത്തിരിക്കുകയാ. എല്ലാവർക്കും ഇത്തിരി നേരത്തെ തിരുവോണ ദിന ആശംസകൾ. ഒരുപാട് ഒരുപാട് സ്നേഹത്തോടെ എന്നായിരുന്നു അമൃത ആദ്യം കുറിച്ചത്. ഓണം വന്നേ, തിരുവോണം വന്നേ. എല്ലാവർക്കും എന്റെ തിരുവോണാശംസകൾ എന്നായിരുന്നു പിന്നീട് അമൃത കുറിച്ചത്. സാരിയിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങളും അമൃത പോസ്റ്റ് ചെയ്തിരുന്നു.

അമൃതയുടെ പോസ്റ്റിന് താഴെ ബാലയെക്കുറിച്ചുള്ള കമന്റുമുണ്ടായിരുന്നു. അമൃത, നിങ്ങളാണ് ശരി എന്ന് ബോധം ഉള്ളവര്‍ മനസ്സിലാക്കും. ഇനി ധൈര്യമായി മുന്നോട്ട് പോവുകയെന്നുമായിരുന്നു കമന്റ്. ബാലയെക്കുറിച്ച് മോശം കമന്റിട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചോദ്യങ്ങളുമായി ചിലരെത്തിയത്.

തനിക്ക് ബാലയിൽ നിന്നും അനുഭവങ്ങൾ ഉണ്ടായോ, അവരുടെ പേർസണൽ കാര്യങ്ങൾ എന്നായിരുന്നു ഒരാളുടെ ചോദ്യം. നല്ല തമാശ. ഇങ്ങനെ ഒരു കമന്റിന്റെ ആവശ്യം എന്താ, അമൃത പറഞ്ഞോ വിഷമം ആണെന്ന് ശ്ശെടാ എന്നായിരുന്നു വേറൊരാളുടെ കമന്റ്. സ്നേഹത്തോടെ അമൃതയ്ക്കും കുടുംബത്തിനും തിരിച്ച് ആശംസകൾ അറിയിച്ചവരുമുണ്ടായിരുന്നു.

അമൃതയുടെ മുൻഭർത്താവായിരുന്ന ബാല വീണ്ടും വിവാഹിതനാവാൻ പോവുകയാണെന്നുള്ള വിവരം അടുത്തിടെയായിരുന്നു പുറത്തുവന്നത്. സോഷ്യൽ മീഡിയയിലൂടെ റിപ്പോർട്ടുകൾ വൈറലായി മാറിയതോടെയാണ് ബാലയും ഇതേക്കുറിച്ച് പ്രതികരിച്ചത്. സെപ്റ്റംബർ 5നാണ് വിവാഹമെന്നായിരുന്നു നടൻ പറഞ്ഞത്. വധുുവിനെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നുണ്ട്. എന്നാൽ ബാലയുടെ വിവാഹത്തോട് ഇതുവരെ അമൃത പ്രതികരിച്ചിട്ടില്ല

Continue Reading
You may also like...

More in Malayalam

Trending

Recent

To Top