Malayalam
ഇനി 2 നാൾ കൂടി… ആ കൂടിച്ചേരലിന് മലയാളികൾ വീണ്ടും സാക്ഷിയാകുന്നു! ആ ഉറപ്പ് നൽകി ചാനൽ
ഇനി 2 നാൾ കൂടി… ആ കൂടിച്ചേരലിന് മലയാളികൾ വീണ്ടും സാക്ഷിയാകുന്നു! ആ ഉറപ്പ് നൽകി ചാനൽ
മലയാളികളുടെ പ്രിയതാരങ്ങളാണ് മഞ്ജു വാര്യരും ഭാവനയും. ഇരുവരും തമ്മിലുള്ള സ്നേഹബന്ധമൊക്കെ കണ്ട് സിനിമാപ്രേമികൾ ഏറെ സന്തോഷിച്ചിട്ടുമുണ്ട്. എന്നാൽ അടുത്തിടെയൊന്നും താരങ്ങൾ ഒരുമിച്ച് കണ്ടിരുന്നില്ല.വർഷങ്ങൾക്ക് ശേഷം ഒരു ചാനൽ പരിപാടിയിലൂടെ ഇവർ ഒന്നിക്കുകയാണ്
സീ കേരളം ചാനലിൻ്റെ ഓണപ്പരിപാടിയിലാണ് ഇരുതാരങ്ങളും ഒന്നിക്കുന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മഞ്ജു ഭാവങ്ങൾ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഒട്ടേറെ മുൻനിര താരങ്ങളാണ് ഭാഗമാകുന്നത്. മനോജ് കെ ജയൻ നിഖില വിമലും പരിപാടിയിലെത്തുന്നുണ്ട്.മഞ്ജുവിനും ഭാവനയ്ക്കും നിരവധി ആരാധകരുള്ളതിനാൽ പരിപാടിയുടെ റേറ്റിംഗ് മികച്ചതാകുമെന്ന് ചാനൽ ഉറപ്പാക്കിയിട്ടുമുണ്ട്. ഭാവന ഏറെക്കാലങ്ങൾക്ക് ശേഷമാണ് മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.
മഞ്ജു ഭാവങ്ങള്‍ പ്രൊമോ വീഡിയോ വൈറലായതിനു പിന്നാലെ ഇരുവരെയും ഒരുമിച്ച് കാണാനായി കാത്തിക്കുന്നുവെന്നാണ് ആരാധകരും കുറിച്ചിരിക്കുന്നത്. ഏറെ കാത്തിരുന്ന കൂടിച്ചേരലാണ് ഇതെന്നും ആരാധകർ പറയുന്നു. ഓഗസ്റ്റ് 22നാണ് സീ കേരളം ചാനലിൽ പരിപാടി സംപ്രേഷണം ചെയ്യുക.
പരിപാടിയിൽ മനോജ് കെ ജയൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും വർഷങ്ങൾക്ക് മുൻപ് മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ചതിൻ്റെ ഓർമ്മകളും പങ്കുവെക്കുന്നുണ്ട്. ഇരുവരും ചേർന്ന് ഒരു റൊമാൻറിക് സോങ്ങും ആലപിക്കുന്നുണ്ട്. പൂർണിമ ഇന്ദ്രജിത്ത്, ഗ്രേസ് ആൻറണി എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ മൃദുല വിജയ്, ഷിജു ആർ, റിച്ചാർഡ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
ഭാവനയും മഞ്ജുവും ഒത്തുള്ള ഫോട്ടോയ്ക്കും ആരാധകർ ഏറെയാണ്. ഈ അടുത്തായിരുന്നു ഭാവനയുടെ ജന്മദിനം. മഞ്ജു വാര്യരും ഭാവനയ്ക്ക് ആശംസകളറിയിച്ചിരുന്നു. ഭാവനയോടൊപ്പം പൊട്ടിച്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രത്തോടെയാണ് മഞ്ജു ആശംസയറിച്ചത്. ഒരൊറ്റ വാചകത്തിലൂടെ ഭാവനയോടുള്ള സ്‌നേഹവും അടുപ്പവുമെല്ലാം മഞ്ജു പറഞ്ഞുവെച്ചിട്ടുമുണ്ട്. ഏറ്റവും പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍, എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു,’ എന്നാണ് മഞ്ജുവിന്റെ ജന്മദിനാശംസ. പോസ്റ്റിന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു ഒരു മണിക്കൂറിനുള്ളില്‍ 12,000ത്തിലേറെ പേരാണ് മഞ്ജുവിന്റെ പോസ്റ്റ് ലൈക്ക് ചെയ്തത്.
കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീനുമായുള്ള വിവാഹത്തെത്തുടര്‍ന്നാണ് ഭാവന മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. എന്നാണ് മലയാളത്തിലേക്ക് തിരിച്ച് വി വരുകയെന്നാണ് ആരാധകർ നിരന്തരം ചോദിക്കാറുള്ളത്.നീണ്ട ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ കൈ നിറയെ സിനിമകളുമായി മുന്നേറുകയാണ് താരം
