Malayalam
‘ഇതിലും പരാജയപ്പെട്ടാൽ അത് സംഭവിച്ചിരിക്കും’; ‘മകൾക്ക് അത് കേൾക്കാൻ കഴിയാതിരിക്കട്ടെ; ബാലയുടെ വിവാഹ വാർത്തയ്ക്ക് പിന്നാലെ ഞെട്ടിക്കുന്ന പ്രതികരണം!
‘ഇതിലും പരാജയപ്പെട്ടാൽ അത് സംഭവിച്ചിരിക്കും’; ‘മകൾക്ക് അത് കേൾക്കാൻ കഴിയാതിരിക്കട്ടെ; ബാലയുടെ വിവാഹ വാർത്തയ്ക്ക് പിന്നാലെ ഞെട്ടിക്കുന്ന പ്രതികരണം!
നടന്‍ ബാല രണ്ടാമതും വിവാഹിതനാവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഏറെ കാലമായി പ്രചരിക്കുന്നുണ്ട്. അടുത്തിടെയാണ് ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ശക്തമായി വന്നത്. സെപ്റ്റംബർ അഞ്ചിന് നടൻ ബാല വിവാഹിതനാവുന്നു എന്ന വാർത്തയായിരുന്നു പുറത്ത് വന്നത്. നടൻ തന്നെ ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ വധുവിനെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു. ഷൂട്ടിംഗ് തിരക്കിലായതു കാരണം പിന്നീടാവാം മറ്റു വിവരങ്ങൾ എന്നായിരുന്നു അറിയിപ്പ്
ഒരു സന്തോഷ വാര്‍ത്തയുണ്ടെന്നും വൈകാതെ താന്‍ അക്കാര്യങ്ങള്‍ അറിയിക്കാമെന്നും ബാല തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ആരാധകര്‍ കാത്തിരുന്നത് പോലെ ആ വാര്‍ത്ത പുറംലോകത്തോട് പറഞ്ഞുള്ള വീഡിയോയുമായിട്ടാണ് താരം എത്തിയത് ഇതിലും വധുവിനെ കുറിച്ചുള്ള ചില സസ്‌പെന്‍സ് ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ദേയമായ കാര്യം.
‘പാക്കാ താനെ പോരേ, ഇന്ത കാളിയുടെ ആട്ടത്തെ’ എന്ന തമിഴിലുള്ള ഡയലോഗ് പറഞ്ഞതിന് ശേഷം ഒരു ക്യാന്‍വാസില്‍ പച്ച നിറം വാരി തേക്കുകയാണ് ബാല. ശേഷം അതില്‍ ഒരു പേന കൊണ്ട് ബാല വെഡ്‌സ് ഇല്ലു എന്നും ട്രൂ ലവ് തുടങ്ങുക ആണെന്നും എഴുതിയിരിക്കുകയാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് വിവാഹമെന്നും ഒരു സന്തോഷ വാര്‍ത്ത വൈകാതെ വരുന്നുണ്ടെന്നും വീഡിയോയില്‍ താരം സൂചിപ്പിച്ചിരിക്കുന്നു. ഏറ്റവുമൊടുവില്‍ രണ്ട് പേര്‍ ഷെട്ടില്‍ ബാറ്റ് കളിക്കുന്നതാണ് കാണിച്ചത്. അതാണോ ബാലയുടെ വധു എന്നാണ് നിരവധി പേര്‍ ചോദിക്കുന്നുന്നത്
ഇപ്പോൾ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ചിലര്‍ താരം വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെ അനുകൂലിച്ച് കൊണ്ട് രംഗത്ത് വന്നെങ്കിലും മറ്റ് ചിലര്‍ വിമര്‍ശിക്കുയാണ് ചെയ്തത്. ‘കയ്യിലുള്ള പത്തരമാറ്റ് സ്വര്‍ണ്ണം കളഞ്ഞിട്ട് മുക്ക് പണ്ടം തേടി പോകുന്ന അപക്വമായ മനസാണ് ബാലയുടേത്. അയാളുടെ ജീവിതം വലിയൊരു ട്രാജഡി ആവാതെ ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം തന്റെ അച്ഛന്റെ പുതിയ ആഗ്രഹമായ പുതിയ ഭാര്യയെ കാണാതെയും കേള്‍ക്കാതെയും ഇരിക്കാന്‍ ബാലയുടെ മകള്‍ക്കും കഴിയട്ടെ’ എന്നാണ് ബാലയുടെ പോസ്റ്റിന് താഴെ ഒരു ആരാധകന്‍ കമന്റിട്ടത്.
‘നിങ്ങളുടെ നാട്ടിലെ ഒരു നല്ല കുടുംബത്തിലെ തന്നെ പെണ്‍കുട്ടിയെ കല്യാണം കഴിച്ചെങ്കില്‍ മാത്രമേ കെട്ടുറപ്പുള്ള ഒരു വിവാഹബന്ധം ഉണ്ടാവുകയുള്ളൂ. എന്തെങ്കിലും വാശി കൊണ്ട് മാത്രമാണ് ഒരു മലയാളി പെണ്ണിനെ തന്നെ കെട്ടണമെന്ന് തീരുമാനിച്ചതെങ്കില്‍ കൂടുതല്‍ ശ്രദ്ധിച്ചു മുന്നോട്ട് പോവുക. കാരണം ഇനിയും നിങ്ങള്‍ ജീവിതത്തില്‍ പരാജയപ്പെട്ടാല്‍ ഇപ്പോള്‍ കിട്ടുന്ന സ്‌നേഹവും സപ്പോര്‍ട്ടും ഇല്ലാതാകും. അത് മാത്രമല്ല മലയാളികളും തമിഴ്‌നാട്ടുകാരും ഒരുപോലെ വെറുക്കും. അതിനൊന്നും ഇടയാവാതിരിക്കട്ടെ’ എന്നാണ് മറ്റൊരാള്‍ പറയുന്നത്.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2010 ലായിരുന്നു ബാലയും ഗായിക അമൃത സുരേഷും തമ്മില്‍ വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഒരു മകള്‍ ജനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി മാറി താമസിക്കുകയായിരുന്നു. 2019 ല്‍ നിയമപരമായി താരങ്ങള്‍ വേര്‍പിരിയുകയും ചെയ്തു. മകള്‍ അമൃതയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.
കഴിഞ്ഞ കുറേ കാലമായി ബാല വിവാഹിതനാവുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അഭിനേതാക്കളായവരെ ഉൾപ്പെടുത്തിപ്പോലും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അപ്പോഴെല്ലാം ബാല രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ഇപ്പോഴാണ് വാര്‍ത്ത സത്യമാണെന്ന് ബാല തന്നെ വ്യക്തമാക്കിയത്.
