Malayalam
നടൻ ആന്റണി വര്‍ഗീസ് വിവാഹിതനായി, അനീഷ പൗലോസ് ആണ് വധു; ചിത്രങ്ങൾ വൈറൽ
നടൻ ആന്റണി വര്‍ഗീസ് വിവാഹിതനായി, അനീഷ പൗലോസ് ആണ് വധു; ചിത്രങ്ങൾ വൈറൽ
നടൻ ആന്റണി വര്‍ഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. അങ്കാലിയിൽ വെച്ചാണ് വിവാഹം നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.
വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരങ്ങൾക്ക് ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.
ഇരുവരും ഒരുമിച്ചുളള ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തോടനുന്ധിച്ച് അനീഷയുടെ വീട്ടില്‍ നടന്ന ഹല്‍ദി ചടങ്ങിന്‌റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളാണ് ആന്‌റണിയും അനീഷയും. വിദേശത്ത് നേഴ്‌സ് ആയി ജോലി ചെയ്യുകയാണ് അനീഷ.
അങ്കമാലി ഡയറീസിലൂടെയാണ് ആന്റണി പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്. ചിത്രത്തിലെ കഥാപാത്രമായ പെപ്പേ എന്ന പേരിലൂടെയാണ് അറിയപ്പെടുന്നത്. അങ്കമാലിയ്ക്ക് ശേഷം ആന്റണി പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. 2018 ൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായ ‘ജെല്ലിക്കെട്ടിലും’ പ്രധാനപ്പെട്ട കഥാപാത്രത്തെ നടൻ അവതരിപ്പിച്ചിരുന്നു. ‘അനപ്പറമ്പിലെ വേൾഡ്കപ്പ്, അജഗജാന്തരം’ തുടങ്ങിയവയാണ് ഇനി പുറത്ത് വരാനുള്ള ചിത്രങ്ങൾ.
