Malayalam
‘കുടുംബവിളക്ക്’ താരം വിവാഹിതയായി! ആതിര ഇനി രാജീവിന് സ്വന്തം; ചിത്രങ്ങൾ വൈറലാകുന്നു
‘കുടുംബവിളക്ക്’ താരം വിവാഹിതയായി! ആതിര ഇനി രാജീവിന് സ്വന്തം; ചിത്രങ്ങൾ വൈറലാകുന്നു
അവതാരകയായും, അഭിനേത്രിയായുമൊക്കെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോനാണ് വരൻ. തിരുവനന്തപുരത്തു വെച്ച് ഇന്ന് രാവിലെയായിരുന്നു രാജീവ് ആതിരയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം.
ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ്
ഇരുവരും വിവാഹിതരായത്. കുടുംബവിളക്ക്’ പരമ്പരയിൽ ഡോ അനന്യയായി എത്തിയതോടെയാണ് ആതിര പ്രേക്ഷക ശ്രദ്ധ നേടിയത്
വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളും വീഡിയോയുമൊക്കെ ആതിര ഇൻസ്റ്റ സ്റ്റോറിയാക്കിയിരുന്നു. ‘നമ്മൾ വിവാഹിതരാകാൻ പോകുന്നുവെന്നത് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല’ എന്ന ക്യാപ്‌ഷനിലാണ് കഴിഞ്ഞ ദിവസം ആതിര ഇരുവരുമൊന്നിച്ചുള്ള കാഷ്വൽ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. അതെ സമയം തന്നെ മെഹന്തി ചടങ്ങിന്‍റേയും, വിവാഹ പാർട്ടിയുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
എൻജിനീയറിങ് മേഖലയിൽ ഉയർന്ന ഉദ്യോഗം രാജിവെച്ച ശേഷമാണ് ആതിര അഭിനയ ലോകത്തേക്ക് എത്തിയത് വൺ പ്ലസ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ് രാജീവ്
