ജോലിക്കിടയിലും കുഞ്ഞിന് പാലൂട്ടാവുന്ന സൂപ്പർ ഹീറോയിൻ വസ്ത്രം; ഇതൊന്ന് കാണേണ്ടതുതന്നെ ; ഡിസൈനർക്ക് നന്ദി പറഞ്ഞു കൊണ്ട് നടി പങ്കുവച്ച ചിത്രം വൈറലാകുന്നു !

ഇപ്പോൾ മലയാളികൾക്കിടയിലും വളരെയധികം ശ്രദ്ധ നേടിയിരുന്നത് വെബ് സീരീസുകളാണ്. ഭാഷാ ഭേതമന്യേ എല്ലാ തരം വെബ് സീരീസുകളും മലയാളികൾ ആസ്വദിക്കാറുണ്ട്. അത്തരത്തിൽ ഒടിടി വെബ്സീരീസുകളുടെ നിരയിൽ പുതുചരിത്രം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ് ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ലോക്കി.
ഏറ്റവും കൂടുതൽ ആളുകൾ കണ്ട മാർവൽ വെബ്സീരീസ് എന്ന ഖ്യാതിയും ലോക്കി ഇതിനോടകം തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ സീരീസിലെ നായികയായ സിൽവിയെ അവതരിപ്പിക്കുന്ന സോഫിയ ഡി മാർട്ടിനോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലായിരിക്കുന്നത്.
തന്റെ സൂപ്പർ ഹീറോയിൻ വസ്ത്രം രൂപകൽപ്പന ചെയ്ത ഡിസൈനർക്ക് നന്ദി പറഞ്ഞു കൊണ്ട് താരം ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റാണ് വൈറലായിരിക്കുന്നത്. ജോലി ചെയ്യുന്ന അമ്മ എന്നത് ഒരു ചെറിയ കർത്തവ്യമല്ല. ജോലിക്കിടയിലും മുലയൂട്ടാൻ സാധിക്കുന്ന തരത്തിൽ എന്റെ സൂപ്പർ ഹീറോയിൻ വസ്ത്രം ഡിസൈൻ ചെയ്ത ക്രിസ്റ്റീൻ വാഡായോട് ഞാൻ എന്നും നന്ദിയുള്ളവൾ ആയിരിക്കും എന്നാണ് താരം കുറിച്ചിരിക്കുന്നത്.
ലോക്കി വെബ് സീരീസിൽ നായികയായ സിൽവി എന്ന കഥാപാത്രത്തെയാണ് സോഫിയ അവതരിപ്പിക്കുന്നത്. 37 കാരിയായ മാർട്ടിനോ 2019 ലാണ് അമ്മയായത്. സിബ് തുറന്നു കൊണ്ടുള്ള സ്വന്തം ഹീറോയിൻ വസ്ത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം ഡിസൈനർക്ക് നന്ദി പറഞ്ഞിട്ടുള്ളത്. 2020 ഇൽ പ്രസവാനന്തരം താൻ ലോക്കി സീരീസിനായി നടത്തുന്ന തയ്യാറെടുപ്പുകളുടെ ചിത്രങ്ങളും താരം പങ്കു വെച്ചിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...