News
ആദ്യകാല നടി രുക്മിണി ദേവിയെ വാടക വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി
ആദ്യകാല നടി രുക്മിണി ദേവിയെ വാടക വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി

ആദ്യകാല നടി ചോറ്റാനിക്കര കാരക്കാട്ടുപറമ്ബില് രുക്മിണി ദേവിയെ മരിച്ചനിലയില്‍ കണ്ടെത്തി. നാടകങ്ങളിലൂടെയായിരുന്നു രുക്മിണി ദേവി ശ്രദ്ധ നേടിയത്
വാടക വീട്ടിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. കടുംഗമംഗലത്തെ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന രുക്മിണി ദേവിയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
സിപിഎം നാടക വേദിയായ ദേശാഭിമാനി തിയറ്റേഴ്സില്‍ ആദ്യ കാലം മുതല്‍ നടിയായ രുക്മിണി ദേവി പിജെ തിയറ്റേഴ്സ്, ചങ്ങനാശേരി ഗീത, സൂര്യസോമ, വൈക്കം മാളവിക, കോട്ടയം നാഷനല്‍ തിയറ്റേഴ്സ് തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്കാരം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ഇന്ന് എരുവേലി ശാന്തിതീരം ശ്മശാനത്തില്‍ നടത്തും. നാടക നടന് പരേതനായ രാജന് പരമാരനാണു ഭര്‍ത്താവ്. മക്കള്‍: കെ.ആര്. രാധാകൃഷ്ണന്, ശ്രീദേവി, ശ്രീലത. മരുമക്കള്‍: ആനന്ദവല്ലി, സുരേഷ്, ബാബുരാജ്.
പ്രശസ്ത റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെയും (33) മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് പോലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല്...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...