70ാം വയസ്സിൽ ചെയ്യുന്നത് കണ്ടോ? മസിലുപെരുപ്പിച്ച് ബോളിവുഡ് താരം; ചിത്രം വൈറൽ
കിലുക്കം സിനിമയിലൂടെ മലയാളികൾക്കും പരിചിതനമാണ് ബോളിവുഡ് താരം ശരത് സക്സേന. സമർഖാൻ എന്ന കഥാപാത്രമായാണ് അദ്ദേഹം കിലുക്കത്തിൽ എത്തിയത്. പിന്നീട് സിഐഡി മൂസ, നിർണയം, ശൃംഖാരവേലൻ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു
സിക്സ് പായ്ക്കും ഏയ്റ്റ് പായ്ക്കുമൊക്കെ തരംഗമാകുന്നതിനു മുമ്പെ ഈ കളം വിട്ടയാളാണ് ശരത് സക്സേന. പ്രായം എഴുപത് ആയെങ്കിലെന്താ മസിലിന്റെ കാര്യത്തിൽ സ്ക്സേന ഇപ്പോഴും യുവതാരങ്ങൾക്കൊപ്പം കിടപിടിക്കും. ഇപ്പോഴിതാ മസിലുപെരുപ്പിച്ചുള്ള താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറലാകുന്നത്. ഇന്ത്യൻ ഹൾക് എന്നും വർക്കൗട്ട് ചിത്രത്തിനു താഴെ കമന്റുകൾ വരുന്നുണ്ട്.
ഈ പ്രായത്തിലും കൃത്യമായ വർക്കൗട്ടിലൂടെ ശരീരം കാത്തുസൂക്ഷിക്കുന്ന ആളാണ് ശരത് സക്സേന. അദ്ദേഹത്തിന്റെ ചിട്ടയായ പരിശീലനം മറ്റുള്ളവർക്കും പ്രചോദനമാണെന്ന് പ്രേക്ഷകർ പറയുന്നു
വിദ്യ ബാലൻ ചിത്രം ഷേർണിയിലും പ്രധാനവേഷത്തിൽ സക്സേന എത്തുന്നുണ്ട്. ആർഎക്സ് 100 എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ തടപ്പ് എന്ന ഹിന്ദി ചിത്രമാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്.
