ദിലീപ് എന്ന സുഹൃത്തുണ്ടായിട്ട് നാദിര്‍ഷ എന്തിനാണ് നിങ്ങളെ വെച്ച് പടം ചെയ്യുന്നത്? ഇന്ന് വരെ അയാൾ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല…ഈ ചോദ്യങ്ങളെല്ലാം ഏറ്റവും കൂടുതല്‍ കേട്ടത് രാജുവായിരിക്കും
ദിലീപ് എന്ന സുഹൃത്തുണ്ടായിട്ട് നാദിര്‍ഷ എന്തിനാണ് നിങ്ങളെ വെച്ച് പടം ചെയ്യുന്നത്? ഇന്ന് വരെ അയാൾ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല…ഈ ചോദ്യങ്ങളെല്ലാം ഏറ്റവും കൂടുതല്‍ കേട്ടത് രാജുവായിരിക്കും
ദിലീപ് എന്ന സുഹൃത്തുണ്ടായിട്ട് നാദിര്‍ഷ എന്തിനാണ് നിങ്ങളെ വെച്ച് പടം ചെയ്യുന്നത്? ഇന്ന് വരെ അയാൾ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല…ഈ ചോദ്യങ്ങളെല്ലാം ഏറ്റവും കൂടുതല്‍ കേട്ടത് രാജുവായിരിക്കും
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന നാദിര്‍ഷയുടെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകര്‍ ഏറെയാണ്. മിമിക്രിയിലൂടെ സിനിമയിലെത്തിയ നാദിര്‍ഷ, കൊച്ചിന് കലാഭവനിലൂടെയാണ് ഉയര്‍ന്നു വരുന്നത്. ആദ്യം അഭിനേതാവായും പിന്നീട് ഗായകനും സംവിധായകനായുമെല്ലാം പ്രേക്ഷകരെ കയ്യിലെടുക്കാൻ നാദിര്‍ഷയ്ക്ക് സാധിച്ചു
ഇപ്പോൾ ഇതാ താൻ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി സമയത്ത് പൃഥ്വിരാജിനോട് ബഹുമാനം തോന്നിയ കാര്യത്തെ കുറിച്ച് പറയുകയാണ് നാദിര്‍ഷ.
സിനിമയുടെ കഥ ആദ്യം പറയുന്നത് ജയസൂര്യയുടെ അടുത്താണെന്ന് നാദിര്‍ഷ പറയുന്നു. ‘പിന്നെയാണ് രാജുവിനോട് പറയുന്നത്. പ്രൊഡ്യൂസര്‍ ആല്വിന് ആന്റണി വഴിയാണ് രാജുവിലേക്ക് എത്തിയത്. രാജുവിനെ കാണാറുണ്ടെങ്കിലും അധികം സംസാരിക്കാറില്ല. പിന്നെയും സംസാരിച്ചിട്ടുളളത് ഇന്ദ്രജിത്തിനോടാണ്. അങ്ങനെ പൃഥ്വിയോട് കഥ പറഞ്ഞു. രാജുവിന് ഇഷ്ടപ്പെടുകയും അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. പൃഥ്വി സമ്മതിച്ചതിന്റെ ഇടയില്‍ എനിക്ക് അദ്ദേഹത്തോട് ഒരു കാര്യത്തില്‍ ബഹുമാനം തോന്നി’.
‘രാജുവിനോടുളള ബഹുമാനം എന്താണെന്ന് വെച്ചാല്‍ ദിലീപ് എന്ന സുഹൃത്തുണ്ടായിട്ട് നാദിര്‍ഷ എന്തിനാണ് നിങ്ങളെ വെച്ച് പടം ചെയ്യുന്നത് എന്ന ചോദ്യം കൂടുതല്‍ കേള്‍ക്കാനിടയുളള ആര്‍ട്ടിസ്റ്റ് രാജുവായിരിക്കും. നല്ല സ്ക്രിപ്റ്റും ഞാന്‍ നല്ലൊരു ഡയറക്ടറും ആണെങ്കില്‍ എന്തുക്കൊണ്ട് എറ്റവും അടുത്ത സുഹൃത്തായ ദിലീപ് ഡേറ്റ് കൊടുത്തില്ല, അയാളെ വെച്ച് സംവിധാനം ചെയ്യിപ്പിച്ചില്ല എന്ന ചോദ്യം എറ്റവും കൂടുതല്‍ കേള്‍ക്കാനിടയുളള ആര്‍ട്ടിസ്റ്റ് പൃഥ്വി ആയിരിക്കും’, നാദിര്‍ഷ പറയുന്നു.
‘നാദിര്‍ഷ നിങ്ങളെ വെച്ച് പരീക്ഷണം നടത്തുകയാണ്. ഇന്ന് വരെ അയാള്‍ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല, ഡയറക്ട് ചെയ്തിട്ടില്ല എന്താണ് അയാളില്‍ സംവിധായകനുളളത്’, ഇങ്ങനെയുളള ചോദ്യങ്ങള്‍ കേള്‍ക്കാനിടയുളള ആര്‍ട്ടിസ്റ്റ് രാജുവായിരിക്കുമെന്ന് നാദിര്‍ഷ പറയുന്നു. ഒന്നും അറിയാതെയാണ് രാജു എനിക്ക് ഡേറ്റ് തരുന്നത്’. രാജു പറഞ്ഞിട്ടുണ്ട്; ‘എന്നോട് ഒരുപാട് ആളുകള്‍ ചോദിച്ചു നാദിര്‍ഷ എങ്ങനെയുണ്ടെന്ന്. ഞാന്‍ പറഞ്ഞു കുഴപ്പമില്ല. അതിനുളള ഉത്തരമാണ് നിങ്ങളുടെ ഈ സിനിമ’, നാദിര്‍ഷ ഓര്‍ത്തെടുത്തു
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...