Malayalam
മലയാള സിനിമ 300 കോടി ക്ലബില്‍ എത്താത്തതിന്റെ കാരണം! ഫഹദിന്റെ ആ ഉത്തരം ഞെട്ടിച്ച് കളഞ്ഞു; മറുപടി വൈറൽ
മലയാള സിനിമ 300 കോടി ക്ലബില്‍ എത്താത്തതിന്റെ കാരണം! ഫഹദിന്റെ ആ ഉത്തരം ഞെട്ടിച്ച് കളഞ്ഞു; മറുപടി വൈറൽ
നൂറ്, ഇരുനൂറ് കോടി ക്ലബുകളിലാണ് ഇതുവരെ മലയാള സിനിമകള്‍ എത്തിയിട്ടുളളത്. ബോളിവുഡ് പോലെ കോടി ക്ലബുകളില്‍ എത്താനുളള മല്‍സരം മലയാളത്തില്‍ അധികം ഉണ്ടാവാറില്ല. ഇപ്പോഴിതാ മലയാള സിനിമകള്‍ എന്തുകൊണ്ട് 300 കോടി ക്ലബില്‍ എത്തുന്നില്ല എന്ന ചോദ്യത്തിന് ഫഹദ് ഫാസില്‍ നല്കിയ മറുപടി വൈറലാവുകയാണ്.
ഫഹദിനൊപ്പം മാലിക്ക് എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന് മഹേഷ് നാരായണനും അഭിമുഖത്തില്‍ പങ്കെടുത്തു. ‘ഞങ്ങള്‍ പാന്‍ ലോകത്തെയാണ് നോക്കുന്നത്, പാന്‍ ഇന്ത്യയെ അല്ല, 2000 കോടിയിലേക്കാണ് ഞങ്ങള്‍ നോക്കുന്നത്. അതില്‍ കുറവൊന്നുമില്ല എന്നാണ്’ ഇതിന് തമാശയായി ഫഹദ് പറഞ്ഞത്. ‘ഒരു സിനിമയാണ് അതിന്റെ യാത്ര തീരുമാനിക്കുന്നത് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന്’ നടന് പറഞ്ഞു.
‘അത് എത്രത്തോളം പോകുന്നു അല്ലെങ്കില്‍ അത് എത്രത്തോളം പ്രേക്ഷകരിലേക്ക് എത്തുന്നു എന്നത് സിനിമയാണ് അത് തീരുമാനിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. അത് സൃഷ്ടിക്കുന്നവര്‍ പോലും അല്ല യഥാര്‍ത്ഥത്തില്‍ അത് തീരുമാനിക്കുന്നത്. ഒരു സിനിമ ഒരു യാത്രയാണ്, ഞങ്ങള്‍ ഒരു സിനിമ നിര്‍മ്മിക്കുന്നത് പൂര്‍ത്തിയാകുമ്പോള്‍, ഞങ്ങള്‍ കണ്ടെത്തിയ നിരവധി കാര്യങ്ങളുണ്ട്’, ഫഹദ് പറയുന്നു.
‘എല്ലാ സിനിമകളും വളരെ മനോഹരമായ ഒരു യാത്രയാണ്, നിങ്ങള്‍ ഒരു സിനിമ ചെയ്ത് അത് വെറുതെ വിടണം, അത് എവിടേക്കാണ് പോകേണ്ടതെന്ന് സിനിമ തീരുമാനിക്കട്ടെ’, ഫഹദ് ഫാസില്‍ പറഞ്ഞു. അതേസമയം ഇതുവരെ 200 കോടിയോ 300 കോടിയോ നേടുന്ന ഒരു ചിത്രം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മഹേഷ് നാരായണന് പറയുന്നു. ‘മലയാള സിനിമ അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത് എന്നതില്‍ എനിക്കുറപ്പുണ്ട്’.
‘ഞങ്ങള്‍ നിരന്തരം പുതിയ ചിന്തകള്‍ക്കായി പ്രവര്‍ത്തിക്കുന്നു. മുമ്പ് കണ്ടിട്ടില്ലാത്തതും, ചെയ്തിട്ടില്ലാത്തതും, അല്ലെങ്കില്‍ സാക്ഷ്യം വഹിച്ചിട്ടില്ലാത്തതുമായ സിനിമകള്‍. അതിനായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്, കുറഞ്ഞത് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായി. ഇക്കാരണങ്ങള്‍ കൊണ്ട് എല്ലാം ഞങ്ങള്‍ വലിയ കളക്ഷന്‍ നേടുന്ന സിനിമകളെ കുറിച്ച് അധികം ചിന്തിക്കാറില്ല’, സംവിധായകന് പറഞ്ഞു
