അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) 52-ാം പതിപ്പിന്റെ പോസ്റ്റര്‍ കേന്ദ്ര വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പുറത്തിറക്കി. 2021 നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍വെച്ചാണ് ചലച്ചിത്രമേള നടക്കുക. 2021 ജനുവരിയില്‍ 51-ാം ചലച്ചിത്രമേള നടന്നിരുന്നു. അത് വലിയ വിജയമാകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് 52-ാമത് ചലച്ചിത്രമേള വ്യത്യസ്ത ഫോര്‍മാറ്റിലാണ് സംഘടിപ്പിക്കുക.
കേന്ദ്ര സര്‍ക്കാരുമായി ഒത്തുച്ചേര്‍ന്ന് ഗോവ സര്‍ക്കാരുമാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ മികച്ച സിനിമകളും ലോകമെമ്പാടുമുള്ള ചിത്രങ്ങളും മേളയില്‍ പ്രദര്‍ശനത്തിനെത്തും.
മേളയില്‍ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്നതിനുള്ള എന്‍ട്രികള്‍ ആഗസ്റ്റ് 31 വരെ അവസരം ലഭിക്കും.ഇത്തവണ സത്യജിത്ത് റേയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ആദരം നല്‍കും.
അതിന്റെ ഭാഗമായി സിനിമയിലെ മികവിനുള്ള പുരസ്കാരമായി ‘സത്യജിത് റേ ലൈഫ്റ്റൈം അച്ചീവ്മെന്റ് അവര്‍ഡ് ഫോര്‍ എക്സെലന്‍സ് ഇന്‍ സിനിമ’ ഈ വര്‍ഷം മുതല്‍ അന്തരാഷ്ട്ര ചലച്ചിത്ര മേളയില്‍ നല്കി തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...