Social Media
‘വെറുതെയല്ല പീഡനം കൂടുന്നതെന്ന് കമന്റ്; സ്വിം സ്യൂട്ട് ചിത്രത്തിന് മോശം കമന്റ്, മറുപടിയുമായി ദിയ കൃഷ്ണ
‘വെറുതെയല്ല പീഡനം കൂടുന്നതെന്ന് കമന്റ്; സ്വിം സ്യൂട്ട് ചിത്രത്തിന് മോശം കമന്റ്, മറുപടിയുമായി ദിയ കൃഷ്ണ
നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ ഇളയമകൾ ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാമിലെ സജീവ താരമാണ്. എല്ലാ വിശേഷങ്ങളും വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകരുമായി താരം പങ്ക് വെക്കാറുണ്ട്.
സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും സോഷ്യൽമീഡിയയിലെ താരമാണ് ദിയ കൃഷ്ണ. ദിയയുടെ ഡാൻസ്, ഡബ്സ്മാഷ് വിഡിയോകൾക്ക് വലിയ ആരാധകരുമുണ്ട്.
സ്വിം സ്യൂട്ട് അണിഞ്ഞ ചിത്രത്തിന് മോശം കമന്റ് ചെയ്ത ആൾക്ക് കിടിലൻ മറുപടിയുമായാണ് ദിയ എത്തിയത്. മാലദ്വീപ് വെക്കേഷനിൽ നിന്നുളള ചിത്രങ്ങൾ ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിലൊരു ചിത്രത്തിന്, ‘വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു’ ഒരാളുടെ കമന്റ്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ദിയ ചുട്ട മറുപടി കൊടുത്തത്.
‘ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം. ഇവളുടെ മാതാപിതാക്കള്‍ ആരാണോ. ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം.’–ദിയ കുറിച്ചു. ശ്രദ്ധിച്ചുവെന്ന് മനസിലായതോടെ അയാൾ കമന്റ് ഡിലീറ്റ് ചെയ്തെന്നും പിന്നീട് പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും ദിയ പറയുന്നു.
