Malayalam
നടി ശരണ്യ ആനന്ദ് വിവാഹിതയായി
നടി ശരണ്യ ആനന്ദ് വിവാഹിതയായി
Published on
സിനിമ സീരിയല്‍ താരം ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജന് നായരാണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. താരത്തിന്റെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ശരണ്യ ആനന്ദ്. ആകാശഗംഗ 2, മാമാങ്കം എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ.
ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ ആനന്ദ് സീരിയയിലൂടെ അഭിനയരംഗത്തെത്തി. തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് മലയാളത്തിൽ സജീവമാവുകയായിരുന്നു. മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ മലയാളത്തിൽ തുടക്കമിട്ട നടി അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളായി സൂററ്റിലായിരുന്നു ശരണ്യ ജനിച്ചത്. അടൂരാണ് ശരണ്യയുടെ നാട്.
Continue Reading
You may also like...
Related Topics:
