Malayalam
പൃഥ്വിയെന്ന് വിളിക്കണോ രാജുവെന്ന് വിളിക്കണോ? ; ചോദ്യത്തിന് അപ്രതീക്ഷിത മറുപടിയുമായി പൃഥ്വിരാജ് !
പൃഥ്വിയെന്ന് വിളിക്കണോ രാജുവെന്ന് വിളിക്കണോ? ; ചോദ്യത്തിന് അപ്രതീക്ഷിത മറുപടിയുമായി പൃഥ്വിരാജ് !
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. പൃഥ്വി സിനിമയിലേക്ക് എത്തിയ കാലം തൊട്ട് ഒരു സെൻസേഷണൽ കഥാപാത്രമായിട്ടായിരുന്നു പൃഥ്വിയെ മലയാളികൾ കണ്ടതും. ഇംഗ്ലീഷ് പറയുന്ന നടൻ എന്നൊക്കെ ആദ്യകാലങ്ങളിൽ പൃഥ്വിയെ കുറിച്ച് പരിഹാസത്തോടെ പറഞ്ഞവർക്കെല്ലാം തന്റെ കഴിവ് കൊണ്ട് മറുപടി കൊടുത്ത വ്യക്തിയാണ് പൃഥ്വി.
സിനിമയിലെ പോലെ തന്നെ അഭിമുഖങ്ങളിലും നല്ല കിടിലന്‍ പെര്‍ഫോമന്‍സ് നല്കുന്ന നടനാണ് പൃഥ്വിരാജ്. സിനിമയുമായും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്കുന്ന മറുപടികള്‍ ആരാധകർക്കിടയിൽ ചർച്ചയാകുന്നതും പതിവാണ്.
ഗൗരവം നിറഞ്ഞ മറുപടികള്‍ മാത്രമല്ല, പൊട്ടിച്ചിരിപ്പിക്കുന്ന ഉത്തരങ്ങളും പൃഥ്വിരാജ് നല്‍കാറുണ്ട്. തന്നെ എന്ത് വിളിക്കണമെന്ന ഇന്റര്‍വ്യൂവറുടെ ചോദ്യത്തിന് പൃഥ്വിരാജ് നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്.
ഇറങ്ങാനിരിക്കുന്ന ചിത്രമായ കോള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ഓൺലൈൻ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോളായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
“ഞാന്‍ പൃഥ്വി എന്ന് വിളിച്ചോട്ടെ, രാജുവേട്ടാ എന്ന് വിളിക്കുന്നതിനേക്കാള്‍ സ്നേഹം തോന്നുന്നത് പൃഥ്വി എന്ന് വിളിക്കുമ്പോളാണ് എന്ന് ഇന്റര്വ്യൂവർ പറയുമ്പോൾ, എങ്ങനെ വിളിച്ചാലും ഞാന്‍ സ്നേഹിച്ചോളാം എന്നായിരുന്നു പൃഥ്വിരാജ് ഇതിന് നല്കിയ മറുപടി. കോള്‍ഡ് കേസിന്റെ സംവിധായകനായ തനു ബാലകും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഥിതി ബാലനും ഇതുകേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു.
ഒരിടവേളക്ക് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും പുറത്തിറങ്ങിയിരുന്നു.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്.
പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന് ടി ജോണ്‍ ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നേരത്തെ ആന്റോ ജോസഫ് നിര്‍മ്മിച്ച മാലിക് എന്ന ചിത്രവും ഒ.ടി.ടി. റിലീസ് ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
about prithviraj
