Malayalam
കെജിഎഫ് 2’ അടുത്തമാസം തിയറ്ററിലേക്ക് ? പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ !
കെജിഎഫ് 2’ അടുത്തമാസം തിയറ്ററിലേക്ക് ? പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ !
ഭാഷാഭേദമന്യെ പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രേക്ഷകര്‍ ഒരു പോലെ കാത്തിരിക്കുകയാണ് കെജിഎഫ് 2. ഇക്കഴിഞ്ഞ ജനുവരിയില്‍ ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് ജൂലൈ 16നാണ് ചിത്രം രാജ്യമൊട്ടാകെ റിലീസ് ചെയ്യുക. എന്നാല്‍ നിലവിലെ കൊവിഡ് സാഹചര്യത്തില്‍ റിലീസ് ഉണ്ടാകുമോ എന്ന സംശയത്തിലായിരുന്നു പ്രേക്ഷകര്‍. ഇപ്പോള്‍ പ്രേക്ഷകരുടെ സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ്.
” ജൂലൈ 16ന് ചിത്രം റിലീസ് ചെയ്യാനാവില്ല. ഇനിയും ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാവാനുണ്ട്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. രാജ്യത്തെ തിയറ്ററുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി തീരുമാനിക്കുമെന്നും തരണ്‍ ട്വിറ്ററിലൂടെ അറിയിച്ചു. പഴയ റിലീസ് തിയതി തള്ളിക്കളഞ്ഞെന്നും ട്വീറ്റില്‍ പറയുന്നു.
കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ രവീണ ടണ്ടണ്, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. കൊവിഡ് വ്യാപനം കാരണം ചിത്രീകരണം നിര്‍ത്തിവെച്ച കെജിഎഫ് 2 അടുത്തിടെയാണ് പൂര്‍ത്തിയായത്.
പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്. ഭുവന് ഗൗഡ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്. രവി ബസൂര് സംഗീതം. ഹോമെബിള്‍ ഫിലീംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 2019 മാര്‍ച്ചിലാണ് കെജിഎഫ് പാര്‍ട്ട് 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. 2018ലാണ് കെജിഎഫ് പാര്‍ട്ട് 1 റിലീസ് ചെയ്തത്.
about k g f 2
