Malayalam
ഇടവേളകളെടുത്ത് സിനിമ ചെയ്യുന്നതിന്റെ കാരണം; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസൻ
ഇടവേളകളെടുത്ത് സിനിമ ചെയ്യുന്നതിന്റെ കാരണം; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസൻ
ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി മലയാള സിനിമാ രംഗത്ത് ഒട്ടുമിക്ക രംഗങ്ങളിലും തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് വിനീത് ശ്രീനിവാസൻ. മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു വിനീത്
വലിയ ഇടവേളകളെടുത്ത് സിനിമ ചെയ്യുന്നത് എന്ത് കൊണ്ടാണെന്നുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ . ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.
‘സിനിമ മാത്രമല്ല എന്റെ ജീവിതം. എനിക്ക് വെറുതെയിരിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. സിനിമ മാത്രമായിട്ടു നമുക്ക് ജീവിക്കേണ്ടല്ലോ. എനിക്കൊരു വര്‍ക്ക്ഹോളിക് ആകണ്ട. എനിക്ക് ആ ലൈഫ് വേണ്ട. ബിസി ലൈഫ് ഇഷ്ടപ്പെടുന്ന ആളുകള്‍ ഉണ്ടല്ലോ. എനിക്ക് അങ്ങനെ ജീവിക്കണ്ട. അദ്ദേഹം പറഞ്ഞു.
റിട്ടേയര്‍ഡ് ലൈഫ് ജീവിക്കുന്ന ആളുകളെ പോലെ എനിക്ക് എന്റെ ലൈഫ് മുഴുവന്‍ കൊണ്ടുപോയാല്‍ കൊള്ളാമെന്നുണ്ട്. നമ്മള് തുടര്‍ച്ചയായി വര്‍ക്ക് ചെയ്യുമ്പോള്‍ ഒരുപാട് മാനസിക സമ്മര്‍ദം അനുഭവിച്ചു കൊണ്ടായിരിക്കും വര്‍ക്ക് ചെയ്യുക.
ഞാന്‍ എന്റെ സഹതാരങ്ങളായ പലരെയും നടന്മാരെയും, സംവിധായകരെയുമൊക്കെ കാണുകയാണ്. അവര്‍ക്ക് പുറത്ത് ഒരുപാട് സക്സസ് ഉണ്ടാകും. പക്ഷേ അവരുടെ ഉള്ളില്‍ ഒരുപാട് മാനസിക സമ്മര്‍ദം അനുഭവിച്ചു കൊണ്ടായിരിക്കും അവര്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. അത് അവര്‍ക്ക് അറിയുകയും ചെയ്യും. ഈ പ്രഷറില്‍ നിന്ന് അവര്‍ക്ക് ഊരി പോരാനും പറ്റില്ല. വിനീത് വ്യക്തമാക്കി
