Social Media
പാടാത്ത പൈങ്കിളി സീരിയലില്‍ വമ്പൻ ട്വിസ്റ്റ്! പ്രമോ വീഡിയോ വൈറലാകുന്നു; ഇനിയും മുന്നോട്ടു പോകണമെങ്കിൽ സൂരജിനെ കൊണ്ടു വരൂ അല്ലെങ്കിൽ നിർത്തുന്നതാണ് നല്ലത്
പാടാത്ത പൈങ്കിളി സീരിയലില്‍ വമ്പൻ ട്വിസ്റ്റ്! പ്രമോ വീഡിയോ വൈറലാകുന്നു; ഇനിയും മുന്നോട്ടു പോകണമെങ്കിൽ സൂരജിനെ കൊണ്ടു വരൂ അല്ലെങ്കിൽ നിർത്തുന്നതാണ് നല്ലത്
പാടാത്ത പൈങ്കിളി സീരിയലിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. നായകനായ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന സൂരജ് മാറിയതോടെ എല്ലാവരും നിരാശയിലായിരുന്നു
സൂരജിനോട് സാമ്യമുള്ള ലക്കി എന്നൊരു നടന് ദേവയായി അഭിനയിച്ച് തുടങ്ങി. സൂരജിന്റെ അത്രയും വന്നില്ലെങ്കിലും ലക്കിയും മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കുന്നുണ്ട് എന്നാണ് ഭൂരിഭാഗം അഭിപ്രായം. ഇതിനിടെ പരമ്പരയിലെ കഥാപാത്രങ്ങളില്‍ ഒരു സന്തോഷ വാര്‍ത്ത വന്ന് നിറയുകയാണെന്നുള്ള സൂചന അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.
ഭാര്യയും ഭര്‍ത്താവും പൂര്ണരായാല് അവര്‍ പിന്നെ അച്ഛനും അമ്മയും ആവണം. എന്ന് പറഞ്ഞാല്‍ ഒരു കുഞ്ഞ് ഉണ്ടാവണമെന്ന് ദേവ കണ്മണിയോട് പറയുകയാണ്. പെട്ടെന്നുള്ള സംസാരത്തില്‍ നാണം കൊണ്ട് മുഖം മറക്കുന്ന കണ്മണിയെയാണ് പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. മറ്റൊരു പ്രൊമോ യില്‍ പൊലീസുകാരിയായ റീത്ത കൂടി ദേവയുടെയും കണ്മണിയുടെയും അടുത്ത് എത്തുന്നതാണ് കാണിച്ചിരിക്കുന്നത്.
പ്രമോ വൈറലായി മാറിയതിന് പിന്നാലെയായാണ് കമന്റുകളുമായി ആരാധകരെത്തിയത്. അടുത്തിടെയായുള്ള മാറ്റത്തില്‍ അത്ര തൃപ്തരല്ല തങ്ങളെന്നാണ് എല്ലാവരും പറയുന്നത്. സൂരജായി ദേവ തന്നെ വേണമെന്നുള്ള കമന്റുകളും വീഡിയോയ്ക്ക് കീഴിലുണ്ട്.
ഈ പരമ്പരയില്‍ നിന്നും സൂരജേട്ടന് ശരിക്കും രക്ഷപ്പെട്ടതാണ്. കാലങ്ങളായി തുടരുന്ന അതേ സ്റ്റോറി ലൈന്‍ തന്നെയാണ് ഇപ്പോഴും. ഈ കമന്റിനോട് യോജിക്കുന്നുവെന്നായിരുന്നു കുറേ പേര് പറഞ്ഞത്. റൊമാന്‍സ് എന്ന പേരില്‍ എന്തൊക്കെ കോപ്രായങ്ങളാണ് കാണിച്ച് കൂട്ടുന്നത്. റേറ്റിംഗ് കൂട്ടാനായാണെങ്കിലും ഇങ്ങനെ ചെയ്തത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്നില്ല. സീരിയലിന്റെ നിലവാരം കുറച്ചല്ല റേറ്റിംഗ് കൂട്ടേണ്ടത്. അടുത്തിടെ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു ഈ പരമ്പര. ഇവരുടെ റൊമാന്‍സ് അത്ര സുഖമില്ല. സൂരജ് ഇങ്ങനെയൊക്കെ ചെയ്യുന്നത് കാണാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്.
കഥയില്ലാത്ത കഥയാണെങ്കിൽ കൂടിയും ഇതു വരെ കണ്ടത് സൂരജ് ഉള്ളത് കൊണ്ട് മാത്രമായിരുന്നു ഇതുവരെ പോയതു പോലെ ഇനിയും മുന്നോട്ടു പോകണമെങ്കിൽ സൂരജിനെ കൊണ്ടു വരൂ അല്ലെങ്കിൽ നിർത്തുന്നതാണ് നല്ലത്. പുതിയ ദേവയെ പ്രേക്ഷകർ അംഗീകരിക്കാൻ വേണ്ടിയുള്ള സൈക്കോളജിക്കൽ മൂവ്. അമ്പാടി തിരിച്ച് വന്നത് പോലെ സൂരജും തിരിച്ചുവരണമെന്നുള്ള കമന്റുകളും വീഡിയോയ്ക്ക് കീഴിലുണ്ട്.
