Social Media
എല്ലാവരേയും സ്നേഹിക്കുക, ധൈര്യമായിരിക്കുക… കാരുണ്യം കാട്ടുക; ജന്മദിനത്തിൽ മകളോട് സിതാര പറയുന്നു
എല്ലാവരേയും സ്നേഹിക്കുക, ധൈര്യമായിരിക്കുക… കാരുണ്യം കാട്ടുക; ജന്മദിനത്തിൽ മകളോട് സിതാര പറയുന്നു
മലയാളത്തിന്റെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ ഗാനങ്ങള്‍ പാടി സംസ്ഥാന അവാര്‍ഡ് അടക്കമുള്ള നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഗായിക.
സിത്താര കൃഷ്ണകുമാറിന്റെ മകള്‍ സായുവിനെയും എല്ലാവര്ക്കും പ്രിയപ്പെട്ടവളാണ്. സായ്വിന്റെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജന്മദിനത്തില് മകളോട് അമ്മ പറയുന്ന കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.
ഈ ജന്മദിനത്തിൽ അമ്മ നിന്നോട് പറയട്ടേ, എല്ലാവരേയും സ്നേഹിക്കുക, നീ കാണുന്നതിനെയും കാണാത്തതിനെയും. ഉപാധികളില്ലാതെ, പരിമിതികളില്ലാതെ, സംശയമില്ലാതെ. നീ എല്ലാവരെയും സ്നേഹിക്കുമ്പോള്‍ എന്റെ കുട്ടി സുരക്ഷിതവും സന്തോഷകരവുമായി നിലനില്ക്കും. സിൻഡ്രില്ലയുടെ അവളുടെ അമ്മ പറയും പോലെ. ധൈര്യമായിരിക്കുക, കാരുണ്യം കാട്ടുക, ജന്മദിന ആശംസകള്‍ കുഞ്ഞുമണി എന്നാണ് സിത്താര കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നത്.
