Malayalam
മഞ്ജുവിനോട് അഭിമുഖത്തിൽ ചോദിച്ച ആ ചോദ്യം! മറുപടി ഞെട്ടിച്ചു! മഞ്ജു വാര്യരുടെ സമയത്തിന് വിലയുണ്ട്! നിലവാരമുള്ള ചോദ്യം ചോദിക്കൂ… കടന്നൽക്കൂട് പോലെ ഇളകി ആരാധകർ
മഞ്ജുവിനോട് അഭിമുഖത്തിൽ ചോദിച്ച ആ ചോദ്യം! മറുപടി ഞെട്ടിച്ചു! മഞ്ജു വാര്യരുടെ സമയത്തിന് വിലയുണ്ട്! നിലവാരമുള്ള ചോദ്യം ചോദിക്കൂ… കടന്നൽക്കൂട് പോലെ ഇളകി ആരാധകർ
ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മഞ്ജു വാര്യര്‍ പതിനഞ്ച് വര്‍ഷങ്ങള്‍ ശേഷമാണ് തിരിച്ച് വരുന്നത്. അമ്മ കഥാപത്രമോ, സഹോദരിയുടെ വേഷമൊക്കെയാണ് തിരിച്ച് വരുന്ന നടിമാര്‍ക്ക് കിട്ടാറുള്ളത്. അവിടെയും മഞ്ജു തിളങ്ങിയത് നായിക വേഷത്തിലാണ്. മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേര് കൂടി സ്വന്തമാക്കി തന്റെ വിജയഗാഥ തുടരുകയാണ്.
സിനിമയില്‍ മാത്രമല്ല നൃത്ത വേദിയിലും സജീവമായിരുന്നു താരം. അഭിനയത്തിലെ വ്യത്യസ്തത പരീക്ഷിച്ച മഞ്ജു രണ്ടാം വരവിൽ സ്ക്രീനിൽ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. ഗെറ്റപ്പുകളിൽ പോലും ആ വ്യത്യസ്ത പ്രകടമായിരുന്നു.രണ്ടാം വരവിലും ലേഡിസൂപ്പർ സ്റ്റാറിനോടൊപ്പം പ്രേക്ഷകരും കൂടെയുണ്ടായിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രസകരമായ ഒരു അഭിമുഖമാണ്. മഞ്ജു നൽകിയ ഒരു പഴയ അഭിമുഖത്തിലെ ചിലഭാഗങ്ങളാണിത്. മഞ്ജു വാര്യരുടെ ജീവിതത്തിലെ കോഴി ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യം. ചോദ്യങ്ങൾക്ക് രസകരമായ മറുപടിയായിരുന്നു മഞ്ജു നൽകിയത്. മഞ്ജു വാര്യരുടെ ജീവിതത്തിലെ കോഴി ബന്ധത്തെ കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. കഴിക്കുന്ന ബന്ധം എന്നായിയിരുന്നു നടിയുടെ രസകരമായ മറുപടി.
ചോദ്യങ്ങൾക്ക് വളരെ ബുദ്ധിപൂർവ്വമായിരുന്നു നടി ഉത്തരം നൽകിയത്. കഴിക്കുന്ന കോഴിയല്ലാതെ മറ്റൊരു കോഴി ഓർമ ഇല്ലെന്നായിരുന്നു നടി പറഞ്ഞത്. പ്രതി പൂവൻകോഴിയുടെ പ്രെമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖമായിരുന്നു ഇത്. എന്നാൽ ഇത് മഞ്ജു വാര്യർ ഫാൻസിന് അധികം ഇഷ്ടപ്പെട്ടിട്ടില്ല. രൂക്ഷ വിമർശനമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.
ചോദ്യങ്ങൾക്ക് നിലവാരമില്ലയെന്നും മഞ്ജു ആയത് കൊണ്ടാണ് സഹിച്ച് ഇരുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. കുറച്ച് കൂടി നിവാരമുള്ള ചോദ്യങ്ങൾ ചോദിക്കാമയിരുന്നു, ഞങ്ങൾ എല്ലാം ബഹുമാനിക്കുന്ന നടിയാണ് ഇതെന്നും ആരാധകർ രോഷത്തോടെ പറയുന്നുണ്ട്. മഞ്ജുവിന് ചോദ്യങ്ങൾ ഇഷ്ടപ്പെട്ടില്ലെന്നും ഒരു ആരാധകൻ കമന്റ് ചെയ്യുന്നുണ്ട്. കൂടാതെ കോഴി ബന്ധത്തിന് മഞ്ജു നൽകിയ ഉത്തരങ്ങളും പ്രേക്ഷകരുടെ ഇടയിൽ കയ്യടി നേടുന്നുണ്ട്. കോഴി ബന്ധം.. കഴിക്കുന്ന ബന്ധം… മഞ്ജു ചേച്ചിയുടെ മറുപടി കലക്കി…ഇതിനെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.
സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മഞ്ജു വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാനഘടകമായി മാറുകയായിരുന്നു. അതുവരെ കണ്ടുവന്ന നായികമാരിൽ നിന്ന് ഏറെ വ്യത്യസ്തയായിരുന്നു മഞ്ജു. 2021 ൽ നിരവധി ചിത്രങ്ങൾ മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചേട്ടൻ മധുവാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരമാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മഞ്ജുവിന്റെ ഒരു ചിത്രം. പ്രീസ്റ്റ്, ചതുർമുഖം തുടങ്ങിയ ചിത്രങ്ങളാണ് ഈ വർഷ തുടക്കത്തിൽ പുറത്തു വന്നത്.
