TV Shows
എല്ലാവരോടും ഒത്തിരി സ്നേഹം! നേരിട്ട് കോണ്ടാക്റ്റ് ചെയ്യാന്‍ കഴിഞ്ഞാൽ ആദ്യം വിളിയ്ക്കുന്നത്….. സായ് യുടെ വീഡിയോ വൈറ ലാകുന്നു
എല്ലാവരോടും ഒത്തിരി സ്നേഹം! നേരിട്ട് കോണ്ടാക്റ്റ് ചെയ്യാന്‍ കഴിഞ്ഞാൽ ആദ്യം വിളിയ്ക്കുന്നത്….. സായ് യുടെ വീഡിയോ വൈറ ലാകുന്നു
സെലിബ്രിറ്റി സ്റ്റാറ്റസുകളൊന്നുമില്ലാതെ ബിഗ് ബോസ്സിലെ മത്സരാർത്ഥിയായി എത്തി മലയാളികളുടെ പ്രിയപെട്ടവനാവുകയായിരുന്നു സായ് വിഷ്ണു. ഹേറ്റേഴ്സിനെ പോലും ഫാൻസ് ആക്കി മാറ്റുകയായിരുന്നു സായ്.
ബിഗ് ബോസില്‍ തുടക്കം മുതല്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച സായ് മികച്ച ഗെയിമര്‍മാരില്‍ ഒരാളായാണ് അറിയപ്പെട്ടത്. ബിഗ് ബോസ് വിജയി ആരായിരിക്കുമെന്നറിയാനായി നടത്തിയ പോള്‍ റിസല്‍ട്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്ത് സായ് വിഷ്ണു രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണെന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്
അതേസമയം സായ് വിഷ്ണുവിന്റെതായി വന്ന പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു യൂട്യൂബ് ചാനലിലാണ് സായിയുടെ വീഡിയോ വന്നിരിക്കുന്നത്.
നമസ്കാരം സായിയാണ്, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങള്‍ ചെയ്ത ഓരോ വോട്ടിനും നന്ദിയുണ്ട്. ശനിയാഴ്ച രാത്രി 12 മണിവരെയാണ് വോട്ടിംഗ് ഉളളത്. അപ്പോ എല്ലാവരും നമുക്ക് വേണ്ടി വോട്ട് ചെയ്യുക. ഷോയുടെ ഭാഗമായിട്ട് കുറച്ച് നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടാണ് എല്ലാവരെയും എനിക്ക് നേരിട്ട് കോണ്ടാക്ട് ചെയ്യാന്‍ പറ്റാത്തത് എന്ന് സായി വീഡിയോയില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലും അല്ലാതെയും എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാവരുടെയും സ്നേഹം ഞാന്‍ മനസിലാക്കുന്നു,. സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ എനിക്ക് വേണ്ടിയിട്ടുളള ഫാന്‍സ്, ആര്‍മി പേജുകള്‍, ഗ്രൂപ്പുകള്‍ എല്ലാവരുടെയും സ്നേഹം മനസിലാക്കുന്നു. അതിന്റെ അഡ്മിന്‍സ്, ഗ്രൂപ്പ് മെമ്പേര്‍സ് എല്ലാവരുടെയും പരിശ്രമങ്ങളെ ഞാന്‍ മാനിക്കുന്നു. എല്ലാവരോടും ഒത്തിരി സ്നേഹം. എനിക്ക് നേരിട്ട് കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യം വന്ന് കഴിഞ്ഞാല്‍ ഞാന്‍ എറ്റവും ആദ്യം വിളിക്കുക നിങ്ങളെയൊക്കെ ആയിരിക്കും. അപ്പോ എല്ലാവരും എനിക്ക് വേണ്ടി വോട്ട് ചെയ്യണം. സ്നേഹവും പിന്തുണയും കൂടെയുണ്ടാവണം നന്ദി, സായി പറഞ്ഞു.
