പാടാത്ത പൈങ്കിളിയിയിൽ നിന്ന് ദേവൻ പിന്മാറിയോ? എല്ലാം ഞാൻ കാണുന്നുണ്ട്! നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ആ ഉത്തരം ആദ്യ പ്രതികരണവുമായി ദേവൻ
പാടാത്ത പൈങ്കിളിയില് ദേവയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ദേവ. പരമ്പരയില്‍ നിന്നും സൂരജ് അപ്രത്യക്ഷമായതിന്റെ ആശങ്കയിലാണ് ആരാധകര്‍. പരമ്പര ഗംഭീരമായി മുന്നേറുന്നതിനിടയില്‍ സൂരജ് പിന്മാറിയത്.
എന്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാടാത്ത പൈങ്കിളിയില് എന്താണ് സംഭവിച്ചത്. ഒരു കുടുംബം പോലെ കഴിഞ്ഞ സെറ്റില്‍ നിന്നും നായകന് പിന്‍വാങ്ങാനുണ്ടായ സംഭവം എന്താണെന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. സൂരജിന്റെ പോസ്റ്റിന് കീഴിലെല്ലാം ഇതേ ചോദ്യങ്ങളുണ്ട്. എന്നാൽ ഇപ്പോൾ ഇതാ
ഇതുമായി ബന്ധപ്പെട്ട സൂരജിന്റെ പ്രതികരണം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ്. ആ സമയം എനിക്ക് തരണം നിങ്ങൾ. നിങ്ങളുടെ ചോദ്യം ഞാൻ കാണാതെ പോകുന്നതല്ല. യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് കീഴിലായാണ് സൂരജ് പ്രതികരണം രേഖപ്പെടുത്തിയത്. എത്ര സമയമെടുത്താലും ദേവയായി തിരിച്ചുവരണമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.
അതേസമയം കഴിഞ്ഞ ദിവസം താരത്തിൻ്റെ യൂട്യൂബ് ചാനലിൽ പുതിയൊരു വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. നമുക്ക് നാവ് തന്നിരിക്കുന്നത് മറ്റുള്ളവർക്ക് പ്രയോജനപ്രദമായ കാര്യങ്ങൾ കൂടി പറയാനും മറ്റുള്ളവർക്ക് വേണ്ടി സംസാരിക്കാനുമൊക്കെയാണ് എന്നും അല്ലാതെ നമുക്ക് വേണ്ടി ഉപയോഗിക്കാൻ വേണ്ടി മാത്രമല്ലെന്നും സൂരഡ് പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നു. ‘ഇത്ര മാത്രം ചിന്തിച്ചാൽ കാര്യം എളുപ്പമാണ്…!!!വളച്ചുകെട്ടില്ലാതെ പറയാം!!!’ എന്ന ടൈറ്റിലോടെയാണ് സൂരജ് തൻ്റെ പുതിയ വീഡിയോ പങ്കുവെച്ചത്
സൂരജ് പിൻമാറിയെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന മറുപടി. എന്താണ് സംഭവിച്ചതെന്ന് സൂരജ് തന്നെ വ്യക്തമാക്കണം. പ്രേക്ഷകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടിയുമായി അധികം വൈകാതെ തന്നെ സൂരജ് എത്തും. ആ സുദിനത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും.
