Connect with us

കൊവിഡ് രണ്ടാം തരംഗം ; സഹായഹസ്തവുമായി ബോളിവുഡ് താരങ്ങൾ !

Malayalam

കൊവിഡ് രണ്ടാം തരംഗം ; സഹായഹസ്തവുമായി ബോളിവുഡ് താരങ്ങൾ !

കൊവിഡ് രണ്ടാം തരംഗം ; സഹായഹസ്തവുമായി ബോളിവുഡ് താരങ്ങൾ !

കൊവിഡ് രണ്ടാം തരംഗത്തിനോട് പൊരുതിക്കൊണ്ടിരിക്കുകയാണ് ഇന്ന് ലോകം. ദിനവും ലക്ഷകണക്കിന് കോവിഡ് കേസുകളാണ് രാജ്യത്ത് വർധിച്ചുവരുന്നത്. കോവിഡ് പോരാട്ടത്തിൽ ആരോഗ്യവകുപ്പിനും സർക്കാരിനുമൊപ്പം ചേർന്ന് സഹായങ്ങൾ എത്തിക്കുന്ന തിരക്കിലാണ് ഇപ്പോൾ ബോളിവുഡ് താരങ്ങൾ.

അനുഷ്ക ശർമ്മ, സോനു സൂദ്, ഭൂമി പഡ്നേക്കർ, പ്രിയങ്ക ചോപ്ര, നിക് ജോനാസ്, അക്ഷയ് കുമാർ, സൽമാൻ ഖാൻ, സാറാ​അലി ഖാൻ, തപ്സി പന്നു, സംവിധായകൻ രോഹിത് ഷെട്ടി തുടങ്ങി നിരവധി പേരാണ് കോവിഡ് രോഗികൾക്ക് സഹായമെത്തിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ഓക്സിജൻ ക്ഷാമം മൂലം വലയുന്ന രോഗികൾക്ക് ഓക്സിജൻ സിലിണ്ടറുകളും ആവശ്യമായ മരുന്നുകളും സോനു സൂദ് എത്തിച്ചു കൊടുക്കുകയുണ്ടായി . അതേ സമയം. പ്ലാസ്മ ആവശ്യമുള്ളവർക്ക് ഡോണേഴ്സിനെ കണ്ടെത്താനായുള്ള ഒരു സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് ഭൂമി പഡ്നേക്കർ. ഇന്ത്യയിലെ രൂക്ഷമാകുന്ന കോവിഡ് രണ്ടാം തരംഗത്തിലേക്ക് ലോകരാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് നടി പ്രിയങ്ക ചോപ്ര.

ഇതിനിടയിൽ യു എസ് പ്രസിഡന്റ് ജോ ബൈഡനിൽ നിന്നും സഹായം അഭ്യർത്ഥിച്ചും പ്രിയങ്ക രംഗത്തെത്തിയിരുന്നു . രാജ്യം ഭീതിദമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്, വേണ്ടത്ര വാക്സിനുകൾ ഇന്ത്യയ്ക്കായി നൽകി സഹായിക്കാനാവുമോ എന്നുമാണ് പ്രിയങ്ക ജോ ബൈഡനെ ടാഗ് ചെയ്തു കൊണ്ടുള്ള ട്വീറ്റിൽ ചോദിക്കുന്നത്. പ്രിയങ്കയുടെ ഭർത്താവും അമേരിക്കൻ ഗായകനുമായ നിക് ജോനാസും ഇന്ത്യയ്ക്ക് ധനസഹായം നൽകിയിട്ടുണ്ട്.

അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും ആയിരം ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. കോവിഡ് രോഗികളെ സഹായിക്കുന്ന ഗൗതം ഗംഭീറിന്റെ സംഘടനയ്ക്ക് ഒരു കോടി രൂപയും അക്ഷയ് സംഭാവന നൽകിയിട്ടുണ്ട്.

രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമില്ലാതെ വലയുകയാണ് രാജ്യത്തെ പല ആശുപത്രികളും. സംവിധായകൻ രോഹിത് ഷെട്ടി ഡൽഹിയിലെ ഗുരു തേജ് ബഹദൂർ കോവിഡ് കെയർ സെന്ററിലേക്ക് 250 ബെഡുകളാണ് സംഭാവന ചെയ്തിരിക്കുന്നത്

സൽമാൻ ഖാൻ കഴിഞ്ഞ ലോക്ക് ഡൗൺ പോലെ ഈ വർഷവും 25,000 നിത്യവേതന തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 1500 രൂപ വീതം സംഭാവന നൽകിയിരിക്കുകയാണ്.

കോവിഡ് പോരാട്ടമുഖത്ത് പ്രവർത്തിക്കുന്ന മുംബൈയിലെ ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ബി എം സി വർക്കർ, ക്ലീനിംഗ് തൊഴിലാളികൾ എന്നിവർക്ക് സൽമാൻ ഭക്ഷണമെത്തിക്കുകയും ചെയ്തിരുന്നു. ഒപ്പം തന്റെ പുതിയ ചിത്രം രാധെയുടെ വരുമാനത്തിന്റെ ഒരു ഭാഗം കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി നൽകുമെന്നും താരം പ്രഖ്യാപിച്ചിരുന്നു.

ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE)യിലെ 30,000 ത്തിലേറെ വരുന്ന അംഗങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കുകയാണ് യഷ് ചൊപ്ര ഫൗണ്ടേഷൻ. ബോളിവുഡ് താരങ്ങളായ അനുഷ്ക ശർമ, രവീണ ടണ്ടൻ, സാറാ അലി ഖാൻ, താപ്സി പാന്നു എന്നിവരും ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം അനുഷ്കയും വിരാടും രണ്ടു കോടി രൂപ കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുകയും ചെയ്തു.

about bollywood

More in Malayalam

Trending

Recent

To Top