ബിഗ് ബോസ് താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ഇത് ആഫ്രിക്കയിൽ നിന്നുള്ള ചിത്രം അല്ല, എന്റെ സ്ക്കൂൾ കാലഘട്ടം ആണ്. ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന എന്നെ കണ്ടു പിടിക്കൂ, സമ്മാനം നേടൂ. മുഖത്തു കാരുണ്യം നിറഞ്ഞ ഭാവം ഉള്ള ആളെ നോക്കിയാൽ പെട്ടെന്ന് കണ്ടുപിടിക്കാം’എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയത്. ചിത്രം ഇതിനോടക്ക് തന്നെ വൈറലായിട്ടുണ്ട്
ചിത്രത്തിൽ ഉള്ളത് ബിഗ് ബോസ് സീസൺ 1 വിജയി സാബുമോൻ അബ്ദുസമദ് ആണ്.
നിരവധി ആരാധകരും സുഹൃത്തുക്കളും സാബുമോന്റെ ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്.
ബിഗ് ബോസിലെ വിജയി ആയതാണ് സാബുവിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്. ഷോയില്‍ വരുന്നതിന് മുന്‍പ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വിരലിൽ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.
കരിയറിന്റെ തുടക്കത്തില്‍ പൃഥ്വിരാജിനൊപ്പമുളള നക്ഷത്രക്കണ്ണുളള രാജകുമാരന് അവള്‍ക്കുണ്ടൊരു രാജകുമാരി എന്ന ചിത്രത്തില്‍ സാബു അഭിനയിച്ചിരുന്നു.ശേഷം അയ്യപ്പനും കോശിയിലൂടെ മിന്നും പ്രകടനമാണ് സാബു നടത്തിയത്.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...