serial
വഴക്ക് ഉണ്ടാക്കും. പക്ഷെ ആ സമയത്ത് എല്ലാം മറക്കും! ആ നിബന്ധന മുന്നോട്ട് വെയ്ക്കും; തുറന്ന് പറഞ്ഞ് നവീൻ
വഴക്ക് ഉണ്ടാക്കും. പക്ഷെ ആ സമയത്ത് എല്ലാം മറക്കും! ആ നിബന്ധന മുന്നോട്ട് വെയ്ക്കും; തുറന്ന് പറഞ്ഞ് നവീൻ
വില്ലനായും നായകനായുമൊക്കെ തിളങ്ങി മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് നവീന്‍ അറക്കല്‍. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അടുത്തിടെ ഭാര്യയെയും കുടുംബത്തിനെയും പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തിരുന്നു താരം
ഭാര്യ സിനിയുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നവീൻ തുറന്ന് സംസാരിക്കുകയാണ് . ഇപ്പോൾ ഇതാ രസകരമായ ഈ വീഡിയോ വീണ്ടും ശ്രദ്ധേ നേടുകയാണ്
ഭാര്യയെ പേടി ഉണ്ടോ എന്നായിരുന്നു എംജി ചോദിച്ചത്. ‘പേടി എന്ന് ചോദിച്ചാല്‍ എന്താ പറയുക. നമ്മള് ആരോടും ഉടക്കാന്‍ നില്‍ക്കരുത്. ഉടക്കി കഴിഞ്ഞാല്‍ ഒരുപാട് പ്രശ്നങ്ങളുണ്ടാവും. ഭക്ഷണമടക്കം ഒന്നുമുണ്ടാവില്ല. അതൊക്കെ ഭയങ്കര ബുദ്ധിമുട്ടാവുമെന്ന് നവീന്‍ പറയുന്നു. ചിലപ്പോള്‍ ഈ ഭദ്രകാളി തുള്ളിയൊക്കെ വരും. അപ്പോള്‍ ഒന്ന് താഴ്ന്ന് കൊടുത്താല്‍ മതി, പിന്നെ കുഴപ്പമില്ല. നീ പറയുന്നതാണ് ശരിയെന്ന് പറഞ്ഞ് നമ്മളൊരു അഡ്ജസ്റ്റ്മെന്റിലൊക്കെ പോയാല്‍ വേറൊരു പ്രശ്നവുമില്ല.
വീട്ടില്‍ ആരാണ് വഴക്കുണ്ടാക്കുന്നതെന്ന ചോദ്യം നവീന്റെ മക്കളോടും ചോദിച്ചിരുന്നു. മകന് അച്ഛന് എന്ന് ഉത്തരം പറഞ്ഞപ്പോള്‍ മകള്‍ അമ്മയാണെന്ന് പറഞ്ഞു. എന്ത് വഴക്ക് ഉണ്ടാക്കിയാലും പന്ത്രണ്ട് മണി എന്ന് പറഞ്ഞൊരു സമയം കഴിഞ്ഞാല്‍ പിന്നെ ഓര്‍ക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം കഴിഞ്ഞാല്‍ പിറ്റേ ദിവസം അതിനെ കുറിച്ച് സംസാരിക്കരുത് എന്നൊക്കെ നിബന്ധനകളുണ്ടെന്ന് നവീന്‍ പറയുന്നു.
ഒരു ഫാഷന്‍ ഷോ യില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സിനിയുമായി നവീന്‍ ആദ്യമായി കണ്ടുമുട്ടുന്നത്. മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും തമ്മില്‍ വിവാഹിതരാവുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. നവീന്‍ അഭിനയ മേഖലയിലേക്ക് കടന്നപ്പോള്‍ സിനി അധ്യാപനത്തിലേക്ക് തിരിഞ്ഞു. നിലവില്‍ സ്കൂളില്‍ ടീച്ചറായി വര്‍ക്ക് ചെയ്യുകയാണെന്ന് അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു.
