Malayalam
അങ്ങനെ പറയാനുളള ഒരു മനസ്സ് അദ്ദേഹം കാണിച്ചു; അതൊരു വലിയ കാര്യം തന്നെയാണ്; അനുഭവം പങ്കുവെച്ച് മഞ്ജു വാര്യർ
അങ്ങനെ പറയാനുളള ഒരു മനസ്സ് അദ്ദേഹം കാണിച്ചു; അതൊരു വലിയ കാര്യം തന്നെയാണ്; അനുഭവം പങ്കുവെച്ച് മഞ്ജു വാര്യർ
സിനിമയിലേക്കുളള രണ്ടാം വരവിലും ലാലേട്ടന്റെ നായികയായി സിനിമകളില്‍ നിറഞ്ഞ് നിന്നിരുന്നു മഞ്ജു വാര്യര്‍. ഇരുവരും ഒന്നിച്ച ലൂസിഫര്‍ എന്ന സിനിമ തിയ്യേറ്ററുകളില്‍ വമ്പന്‍ വിജയം നേടിയ ചിത്രമാണ്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പളളിയും പ്രിയദര്‍ശിനി രാംദാസുമായിട്ടാണ് മോഹന്‍ലാല്‍ മഞ്ജുവും എത്തിയത് എത്തിയത്.
ഇപ്പോൾ ഇതാ ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കുവെച്ച് മഞ്ജുവാര്യര്‍. ഒരു എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സുതുറന്നത്.
സിനിമയില്‍ മോഹന്‍ലാലിനൊപ്പമല്ലാത്ത തന്റെ ഒരു സീന്‍ ഉണ്ടായിരുന്നു എന്ന് മഞ്ജു പറയുന്നു.
അത് കണ്ടുകഴിഞ്ഞിട്ട് അദ്ദേഹം അടുത്ത് വന്നു നന്നായി എന്ന് പറഞ്ഞ് പ്രശംസിച്ചു . അദ്ദേഹത്തിനെ പോലെ ഒരു വലിയ താരത്തിന് അത് ശ്രദ്ധിച്ച ശേഷം പ്രശംസിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെയൊരു ആവശ്യം തന്നെയില്ലായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
സ്വന്തം സീനുകളുടെ മാത്രം കാര്യം നോക്കിയാല്‍ മതി. പക്ഷേ എന്റെ അഭിനയം കണ്ട് ഇങ്ങനെ പറയാനുളള ഒരു മനസ്സ് അദ്ദേഹം കാണിച്ചു അതൊരു വലിയ കാര്യം തന്നെയാണ്, അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു. ലൂസിഫറിന് പുറമെ തിരിച്ചുവരവില്‍ എന്നും എപ്പോഴും, വില്ലന്‍, ഒടിയന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളിലും മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നു.
