Malayalam
വെറുമൊരു വേഷമല്ലായിരുന്നു; അഞ്ച് ദിവസം മത്സ്യ മാംസം ഉപേക്ഷിച്ചു, വൃതം അനുഷ്ഠിച്ചു; ആ തയ്യാറെടുപ്പുകൾ ഇങ്ങനെ
വെറുമൊരു വേഷമല്ലായിരുന്നു; അഞ്ച് ദിവസം മത്സ്യ മാംസം ഉപേക്ഷിച്ചു, വൃതം അനുഷ്ഠിച്ചു; ആ തയ്യാറെടുപ്പുകൾ ഇങ്ങനെ

മേക്കപ്പ് ആർട്ടിസ്റ്റും മോഡലുമായി ട്രാൻസ് കമ്മ്യണിയിറ്റിയിൽപ്പെട്ട സീമ വിനീതിനെ അറിയാത്തവർ ചുരുക്കമാണ് നിരന്തരം ഫോട്ടോഷൂട്ടുകളും മറ്റു വിശേഷങ്ങളും സീമ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സാക്ഷാൽ സീതയുടെ വേഷത്തിലാണ് സീമ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒപ്പം അതിലേക്ക് നയിച്ച കാരണവും ഒരു കുറിപ്പായി താരം പങ്കുവയ്ക്കുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം
ജീവിതത്തിൽ ഒരുപാട് ആരാധന തോന്നിയ കഥാപാത്രം ആയിരുന്നു. നയൻതാര അനശ്വരമാക്കിയ ശ്രീരാമരാജ്യം സിനിമയിലെ സീത അവരോടുള്ള ഇഷ്ടവും ആരാധനയും കൊണ്ടു ആ കഥാപാത്രം ഏറെ എന്നെ സ്വാധിനിച്ചു. കൺസെപ്റ്റ് ഷൂട്ട് എന്ന് ആദർശ് എന്നോട് പറഞ്ഞപ്പോൾ മനസ്സിൽ ഓടിയെത്തിയ കഥാപാത്രം സീത. അവർ അത്രയും മനോഹരമാക്കിയ സീത ചെയ്യുമ്പോൾ അത്രയേറെ സൂക്ഷ്മതയോടെ ഓരോ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു.
വേഷത്തിലും ഭാവത്തിലും മേക്കപ്പിലും മുടി കെട്ടുപോലും ഞാൻ ശ്രദ്ധിച്ചിരുന്നു. വെറുമൊരു വേഷം ആണെങ്കിലും അതിൽ പവിത്രത ഉൾക്കൊണ്ടു അഞ്ച് ദിവസം മത്സ്യ മാംസം ഉപേക്ഷിച്ചു വൃതം അനുഷ്ഠിച്ചു ആയിരുന്നു ഈ ഒരു ഷൂട്ടിന് വേണ്ടി എന്നെ ഞാൻ ഒരുക്കിയത്. തെറ്റുകുറ്റങ്ങൾ ഉണ്ടാവാം പൊറുക്കണം. ഒരുപാട് പേരോട് നന്ദിയുണ്ട്. ഒപ്പം അതിമനോഹരമായി ചിത്രങ്ങൾ പകർത്തിയ ആദർശ്. അതിമനോഹരമായി ഹെയർ സ്റ്റൈൽ ചെയ്തു തന്ന സഹോദരി മിക..എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്ന Syam Muralee. Arun Achaari. വളരെ പെട്ടെന്ന്, വസ്ത്രം പറഞ്ഞത് പോലെ തുന്നിത്തന്ന കുപ്പായം കടയിലെ ചേട്ടൻ കട. നിർദ്ദേശിച്ചു സഹായിച്ച Santhy SJഎല്ലാവരെയും നന്ദി അറിയിക്കുന്നു എന്നോടൊപ്പം നിന്നതിനു നന്ദി. നിങ്ങളുടെ അഭിപ്രായം അറിയിക്കണം. ആ അഭിപ്രായം ആണ് എന്നെ പോലെ ഉള്ളവരുടെ അംഗീകാരം.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...