Malayalam
ഞാന്‍ തോറ്റു…എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു; ആര്‍ക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം; ദയ അശ്വതിയുടെ വൈറൽ കുറിപ്പ്
ഞാന്‍ തോറ്റു…എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു; ആര്‍ക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം; ദയ അശ്വതിയുടെ വൈറൽ കുറിപ്പ്
ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാവുകയായിരുന്നു ദയ അശ്വതി. സോഷ്യൽ മീഡിയയിൽ ദയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ബിഗ് ബോസ് താരത്തിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് . എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു എന്ന് പറഞ്ഞുകൊണ്ടാണ് ദയയുടെ കുറിപ്പ് ആരംഭിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം
എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു…എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു.
ഞാന്‍ തോറ്റ് കൊടുത്തത് എന്റെ മക്കളുടെ വിജയത്തിന് വേണ്ടി എന്റെ ഭര്‍ത്താവിന്റെ വിജയത്തിന് വേണ്ടി മാത്രം. അത്രമേല്‍ ഞാന്‍ സ്നേഹിച്ചു. വിട്ടുകൊടുക്കാനെ ഞാന്‍ പഠിച്ചൊള്ളു. ഒന്നും പിടിച്ചു വാങ്ങാന്‍ എനിക്കറിയില്ല. ഒരു ടിവി ഷോയില്‍ പോയി അവിടേയും ഞാന്‍ എല്ലാവരേയും സ്നേഹിച്ചു പോയി.
അവിടേയും ഞാന്‍ തോറ്റു…ജനങ്ങളുമുന്നില്‍ വിവരം പോലും ഇല്ലാത്ത ഒരു കോമാളിയായി എല്ലാരും എന്നെ കണ്ടു തോറ്റു…. ഞാന്‍ ശരിക്കും തോറ്റു… പലതവണ പല രീതിയില്‍ പലരില്‍ നിന്നും പറ്റിക്കപ്പെട്ടും എനിക്ക് മനസിലാവുന്നില്ലല്ലോ ഈശ്വരാ…ആര്‍ക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം….
ഒറ്റക്ക് ഒരു യാത്ര…. ആരും പറ്റിക്കപെടാത്ത ഒരു സ്ഥലത്തേക്ക്…ദയ അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ദയ അശ്വതിയുടെ കുറിപ്പിന് പിന്നാലെ നിരവധി പേരാണ് ബിഗ് ബോസ് താരത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. ഒരിക്കല്‍ എല്ലാവരുടെയും മുന്നില്‍ ജയിക്കും എന്ന പ്രതീക്ഷയോടെ മുന്നോട്ട് പോവുക എന്നാണ് ദയയുടെ കുറിപ്പിന് താഴെ ഒരാള്‍ കുറിച്ചിരിക്കുന്നത്.
